HOME
DETAILS
MAL
അത്തിപ്പറ്റ ഉസ്‌താദ് വിശ്വാസികള്‍ക്ക് ആത്‌മീയ വെളിച്ചം നല്‍കിയ സൂഫി വര്യന്‍: സയ്യിദ് ഉബൈദുള്ള തങ്ങള്‍
backup
December 24 2018 | 09:12 AM
മക്ക: വിശ്വാസികള്‍ക്ക് ആത്‌മീയ വെളിച്ചം നല്‍കിയ മഹാ പണ്ഡിതനായിരുന്നു അന്തരിച്ച അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാർ എന്ന് സമസ്‌ത കേരള ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ പ്രസിഡണ്ട് സയ്യിദ് ഉബൈദുള്ള തങ്ങള്‍ ഹൈദ്രോസി മേലാറ്റൂർ പറഞ്ഞു.
എസ് ഐ സി മക്കാ സെന്‍ട്രല്‍ കമ്മറ്റി കെ എം സി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അത്തിപ്പറ്റ ഉസ്‌താദ് അഌസ്‌മരണ സമ്മേളനം ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘ കാലം വിദേശത്ത് മതരംഗത്ത് പ്രവർത്തിക്കുമ്പോഴും കേരളത്തിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് തന്റേതായ കാഴ്‌ച്ചപ്പാടുകള്‍ നടപ്പാക്കാന്‍ അത്തിപ്പറ്റ ഉസ്‌താദ് വിശ്രമമില്ലാതെ പരിശ്രമിച്ചു. ഫത്ഹുൽ ഫത്താഹ് എന്ന സെന്‍റർ ഫോർ സ്‌പിരിച്വല്‍ ആന്റ് കള്‍ച്ചറർ സ്‌റ്റഡീസ് എന്ന മഹത്തായ സ്‌ഥാപനത്തിലൂടെ പതിനായിക്കണക്കിന് വിശ്വാസികള്‍ക്ക് ആത്‌മീയ വെളിച്ചം നല്‍കിയ അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ വിശ്വാസീ സമൂഹത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്നും അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും വിശ്വാസീ സമൂഹത്തിന് മാതൃകയാക്കാവുന്ന മഹത്തായ സന്ദേഷങ്ങളാണെന്നും പ്രവാജക ജീവിതം സ്വന്തം ജീവിതത്തിൽ പകർത്തിയ മഹാനാണെന്നും അദ്ദേഹം പറഞ്ഞു.
സൈനുദ്ദീന്‍ അന്‍വരി അദ്ധ്യക്ഷത വഹിച്ചു. ഫത്ഹുൽ ഫത്താഹ് അധ്യാപകൻ അബ്‌ദുസ്സലാം ഹുദവി ചർപ്പുളശ്ശേരി, എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് എന്നിവർ അനുസ്‌മരണ പ്രഭാഷണങ്ങള്‍ നടത്തി. കരീം ബാഖവി പൊന്‍മള, കുഞ്ഞുമോന്‍ കാക്കിയ, ഓമാനൂർ അബ്‌ദുറഹ്‌മാന്‍ മൗലവി, അലി മൗലവി നാട്ടുകല്ല്, അബൂബക്കർ ദാരിമി, ഇസ്‌മാഈല്‍ ഹാജി ചാലിയം, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി,റഫീഖ് ഫൈസി മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു. ഫരീദ് ഐക്കരപ്പടി സ്വാഗതവും അശ്‌റഫ് മിസ്ബാഹിനന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."