കുത്തിയതോട് പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ പണി സ്തംഭനത്തില്‍
തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിന്റെ പൊതുശ്മശാനത്തിന്റെ പണി സ്തംഭനത്തിലായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു.
നിര്‍മ്മാണം നടക്കാതെ വന്നതോടെ സ്ഥലപരിമിതിയില്‍ താമസിക്കുന്നവരുടെയും വെള്ളവും ചതുപ്പും നിറഞ്ഞതുമായ സ്ഥലത്തെ താമസക്കാരുടെയും മൃതദേഹം മറവു ചെയ്യാന്‍ വളരെയധികം ക്ലേശിക്കുകയാണ്. ചാവടി - പള്ളിത്തോട് റോഡരികില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലത്ത് 2015-ല്‍ എ.എം.ആരീഫ് എം.എല്‍.എ.യാണ് തറക്കല്ലിട്ടത്. എന്നാല്‍ തറക്കല്ലിട്ടതല്ലാതെ പിന്നീട് യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സ്ഥലം കന്നുകാലികളെ മേയ്ക്കാനാണിപ്പോള്‍ ഉപയോഗിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും കുത്തിയതോട് പഞ്ചായത്തും ശ്മശാനത്തിന്റെ പണിക്കായി 39 ലക്ഷം രൂപ നീക്കിവച്ചു. സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏഴു ലക്ഷം രൂപയും ഏജന്‍സിക്ക് കൈമാറി. എന്നാല്‍ പല കാരണങ്ങള്‍ മൂലം പണി തുടങ്ങാനായില്ല.
തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ അസാധുവാക്കി. വീണ്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമുണ്ടായില്ല.
ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാനമാണ് പണിയാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലമാണ് പണി മുടങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുന്‍കൂറായി ഏഴ് ലക്ഷം രൂപായും നല്‍കിയിരുന്നതാണെന്നും പണി വൈകിയപ്പോള്‍ ടെന്‍ഡര്‍ റദ്ദാക്കി പണം തിരികെ വാങ്ങാന്‍ കുത്തിയതോട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
വീണ്ടും ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുകയാണെന്നും ഉടനെ പണി ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."