HOME
DETAILS

വിജയത്തുഴയെറിയാന്‍ കുട്ടനാട്ടില്‍ നിന്ന് പഴയ പടക്കുതിരകള്‍

  
backup
August 12 2017 | 05:08 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b4%e0%b4%af%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d



ആലപ്പുഴ:  ഇത്തവണത്തെ നെഹ്‌റുട്രോഫി നേടുകയെന്ന ലക്ഷ്യത്തോടെ കുട്ടനാടന്‍ മേഖലയില്‍ നിന്നും തീരദേശ മേഖലയില്‍ നിന്നും ഒരുഡസനോളം ചുണ്ടന്‍ വള്ളങ്ങള്‍. 24 ചുണ്ടന്‍ വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിക്കു വേണ്ടി മാറ്റുരയ്ക്കുന്നത്. അതില്‍ പതിമൂന്നോളം ചുണ്ടന്‍ വള്ളങ്ങള്‍ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ നിന്നും തീരദേശമേഖലയില്‍നിന്നുമുള്ള ചുണ്ടന്‍വള്ളങ്ങള്‍.
അപ്പര്‍കുട്ടനാടന്‍ മേഖലയായ വീയപുരം, ചെറുതന, കരുവാറ്റ എന്നിവിടങ്ങളില്‍ നിന്നും 11 ചുണ്ടന്‍ വള്ളങ്ങളാണ് പുന്നമടകായലില്‍ തുഴയെറിയാനെത്തുന്നത്. വീയപുരം ഗ്രാമ പഞ്ചായത്തില്‍ നിന്നും കരക്കാരുടെതായിട്ടുള്ള കാരിച്ചാല്‍, പായിപ്പാട്, വെള്ളംകുളങ്ങര എന്നീചുണ്ടനുകളും!സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശ്രീ വിനായകനും ശ്രീ കാര്‍ത്തികേയനും വീയപുരത്തിന് സ്വന്തമെന്നുപറയാം ശ്രീ വിനായകന്‍ മത്സരവള്ളം കളിയില്‍ പങ്കെടുക്കുന്നെങ്കില്‍ ശ്രീ കാര്‍ത്തികേയന്‍ ചുണ്ടന്‍ പ്രദര്‍ശന മത്സരത്തില്‍മാത്രമെ പങ്കെടുക്കുകയുള്ളൂ. അങ്ങനെ വീയപുരത്തിന് സ്വന്തം അഞ്ച് ചുണ്ടന്‍ വള്ളങ്ങളെന്നുപറയാം.
ചെറുതന ഗ്രാമവാസികള്‍ക്ക് നാല് ചുണ്ടനുകളാണ്‌സ്വന്തം. ആയാപറമ്ബ്പാണ്ടി, ആനാരി പുത്തന്‍ ചുണ്ടന്‍, ആയാപറമ്ബ് വലിയദിവാന്‍ജി, ചെറുതന ചുണ്ടന്‍. കരുവാറ്റ നിവാസികള്‍ക്ക് കരുവാറ്റ ചുണ്ടനും, കരുവാറ്റ ശ്രീവിനായകനും. കാരിച്ചാല്‍ കരക്കാര്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് ധര്‍മ്മ രാജയെന്ന് പേരുള്ള ഒരുചുണ്ടന്‍ വള്ളമുള്ളതായി പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. ഈ ചുണ്ടന്‍ ജീര്‍ണ്ണിച്ച് നശിച്ചു പോയതിനാല്‍ ജലോത്സവ പ്രേമികള്‍ വാടകയ്ക്ക് കളിവള്ളമെടുത്ത് ജലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. പിന്നീട് കാരിച്ചാല്‍ ചുണ്ടന്‍ വള്ളസമിതി രൂപീകരിക്കുകയും കോയില്‍ മുക്ക്‌നാരായണാശാരിയൂടെമുഖ്യ കാര്‍മ്മികത്വത്തില്‍ 1969ല്‍ കാരിച്ചാല്‍ ചുണ്ടന്‍ വള്ളം യാഥാര്‍ത്ഥ്യം ആകുന്നതിന്റെ ആദ്യ പടിയെന്നോണം ഉളികുത്ത് കര്‍മ്മം നിര്‍വ്വഹിക്കുകയും 1970 സെപ്തംബര്‍ എട്ടിന് രാവിലെ നീരണിയുകയും ചെയ്തു.
1971 മുതലാണ് നെഹ്‌റു ട്രോഫി മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 1973, 74, 75, 76, 80, 82, 83, 84, 85, 86, 87, 2000, 2001, 2003, 2008, 2016 എന്നീ വര്‍ഷങ്ങളില്‍ നെഹ്‌റു ട്രോഫി നേടിയ കാരിച്ചാല്‍ ചുണ്ടന്‍ കേരളക്കരയില്‍ അങ്ങോളമിങ്ങോളമുള്ള ജലോത്സവങ്ങളിലും കിരീടം നേടിയിട്ടുണ്ട്. പായിപ്പാട് കരക്കാര്‍ക്കും പായിപ്പാട് ചുണ്ടന്‍ വള്ളത്തിന് മുമ്‌ബേ ഒരു ചുണ്ടനുണ്ടായിരുന്നു. മംഗലംകരക്കാരില്‍ നിന്നുംവാങ്ങിയ ഗോപാലകൃഷണന്‍ എന്ന ചുണ്ടനായിരുന്നു അത്. കാലപഴക്കത്താല്‍ ആ ചുണ്ടന്‍നുപേക്ഷിക്കുകയും 1970ല്‍ കോയില്‍മുക്ക് നാരായണനാശാരിയുടെ നേതൃത്വത്തില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജന്മമെടുക്കുകയുംചെയ്തു.
നെഹ്‌റുട്രോഫി നേടാന്‍ കഴിയാത്തതിനാല്‍ ഈ ചുണ്ടന്‍ കാരിച്ചാല്‍ കതിരം പള്ളില്‍ ആര്‍ കെ കുറുപ്പിന് നല്‍ക്കുകയായിരുന്നു. പിന്നീട് 2002ല്‍ കോയില്‍മുക്ക് ഉമാമഹേശ്വരന്റെ കാര്‍മ്മികത്വത്തില്‍ പുതിയ പായിപ്പാടന്‍ ചുണ്ടന്‍ ജന്മ മെടുക്കുകയും ചെയ്തു. 2005, 06, 07 വര്‍ഷങ്ങളില്‍ നടന്ന നെഹ്‌റുട്രോഫി ജലമേളയില്‍ ട്രോഫി നേടുകയുംചെയ്തു. പ്രഥമ കായംകുളംട്രോഫിയും പായിപ്പാടന്‍ ചുണ്ടന്‍ സ്വന്തമാക്കിയിരുന്നു.
പഴയ നെപ്പോളിയന്‍ ചുണ്ടനായിരുന്നു വെള്ളം കുളങ്ങര ചുണ്ടന്‍. 1975ല്‍ കുട്ടനാട്ടിലെ പൂപ്പള്ളി ഇട്ടിച്ചനില്‍ നിന്നംവള്ളം വിലയ്ക്ക് വാങ്ങുകയായിരുന്നു. 2002ല്‍ നെഹ്‌റുട്രോഫിയുടെ സുവര്‍ണ്ണ ജൂബിലികിരീടവും നേടിയിരുന്നു. 2012ല്‍ പഴയ ചുണ്ടന്‍ വില്‍ക്കുകയും പുതിയത് നിര്‍മ്മിക്കുകയുമായിരുന്നു. ചെറുതന വില്ലേജിലെ എന്‍ എസ് എസ് 622 നമ്ബര്‍ കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ആയാപറമ്പ്് വലിയ ദിവാന്‍ജി ചുണ്ടന്‍ 1949ല്‍ നെടുമുടി എന്‍ എസ് എസ് കരയോഗത്തില്‍ നിന്നും വിലയ്ക്ക് വാങ്ങായതാണ്.
2011ല്‍ പുതുക്കിപ്പണി ആരംഭിച്ച് 2012ല്‍ നീരണിഞ്ഞു. കോയില്‍ മുക്ക്‌നാരായണനാചാരിയുടെ മകന്‍ സാബുആചാരിയുടെ മേല്‍നോട്ടത്തിലാണ് പുതുക്കിപണിനടന്നത്. 1995ല്‍ആയാപറമ്ബ് കരക്കാരുടെ ശ്രമഫലമായാണ് ആയാപറമ്ബ് പാണ്ടി പുത്തന്‍ ചുണ്ടന്‍ ജന്മ മെടുക്കുന്നത്. വേണ്ടത്ര വിജയം നേടാന്‍ കഴിയാത്തതിനാല്‍ വള്ളം പുതുക്കിപണിയുകയായിരുന്നു. 2012ല്‍ സാബു ആചാരിയുടെ നേത്യത്വത്തിലാണ് പുതുക്കി പണിനടന്നത്.ആനാരി പുത്തന്‍ ചുണ്ടന്‍ 1954ല്‍ 89 ഓഹരിയുടമകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണ് ജലോത്സവങ്ങളില്‍ വേണ്ടത്ര വിജയം കൈവരിക്കാന്‍ കഴിയാത്തതിനാല്‍ ചുണ്ടന്‍ വില്‍ക്കുകയും 2010ല്‍ പുതിയ വള്ളം നിര്‍മ്മിക്കുകയമായിരുന്നു. ചെറുതന കരക്കാര്‍ 1971ല്‍ ചെറുതന ചുണ്ടന്‍ വള്ള സമതി രൂപികരിച്ച് മാരാമണ്‍ എന്ന സ്ഥലത്ത്‌നിന്നും പള്ളിയോടം വിലയ്ക്കു വാങ്ങി പായിപ്പാട് ജലോത്സവത്തില്‍ പങ്കെടുത്തിരുന്നു. ഈവര്‍ഷം തന്നെ കോയില്‍മുക്ക് നാരായണനാചാരിയുടെ നേത്യത്തില്‍ പുതിയ ചുണ്ടന്‍ നിര്‍മ്മിക്കുകയായിരുന്നു. പ്രാദേശികജലമേളകളില്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും ഒരുതവണ മാത്രമെ നെഹ്‌റുട്രോഫി നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
എടത്വാ പച്ചക്കാരുടെ പച്ച ചുണ്ടന്‍ 1976ല്‍ 10001 രൂപായ്ക്കാണ് കരുവാറ്റക്കാര്‍ സ്വന്തമാക്കുന്നത്. പിന്നീട് കോയില്‍ മുക്ക് നാരായണനാചാരിയിലൂടെ ഈചുണ്ടന്‍ കരുവാറ്റ ചുണ്ടനായി ഉടലെടുക്കുകയായിരുന്നു. ശ്രീ വിനായകന്‍ ചുണ്ടനാകട്ടെ കരുവാറ്റയിലെ ഏതാനം ഓഹരി ഉടമകളുടെ ചുണ്ടനാണ്. തീരദേശ മേഖലയായ തൃക്കുന്നപ്പുഴയില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലുള്ള ചുണ്ടന്‍വള്ളങ്ങളായ കാട്ടില്‍ തെക്കതും, ദേവാസും നെഹ്‌റുട്രോഫി സ്വന്തംമാക്കുകയെന്ന ലക്ഷ്യത്തോടെ തുഴയെറിയും.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago