കാരിച്ചാലിന് കരുത്തേകാന്‍ കാശ്മീരികള്‍
ആലപ്പുഴ: കാരിച്ചാലിന് കരുത്തേകാന്‍ കാശ്മീരികള്‍ തുഴയെറിയുന്നു. 18 അംഗ സംഘമാണ് കാരിച്ചാലിന് വേണ്ടി തുഴയെറിയാന്‍ എത്തുന്നത്. കുമരം ടൗണ്‍ ബോട്ട് ക്ലബിന് കീഴിലാണ് ഇവര്‍ അണി നിരക്കുന്നത്.
ഹാട്രിക് ഉള്‍പ്പെടെ ആറ് തവണ നെഹ്റുട്രോഫി കീരീടം നേടിയ കാരിച്ചാല്‍ ചുണ്ടന് കശ്മീരില്‍ നിന്നുള്ള പ്രഫഷണല്‍ സംഘം തുഴയെറിയാനെത്തുന്നതിനാല് പ്രതീക്ഷകള്‍ വാനോളമാണ്്. ശ്രീനഗര്‍ ദാല്‍ തടാകത്തിലെ വാട്ടര്‍ സ്പോര്‍ട്സ് ക്ലബ് അംഗങ്ങളായ താരങ്ങളാണ്.
നൂറംഗ തുഴച്ചില്‍ സംഘത്തിലെ കാരിച്ചാല്‍ ചുണ്ടനെ ഇക്കുറി നയിക്കുന്നത് അനില്‍ കുളപ്പുഴയാണ്.
കുറച്ച് ദിവസം കൊണ്ട് തന്നെ കഠിന പരിശീലനത്തിലൂടെ കുട്ടനാട്ടുകാരുടെ മനം കവരാന്‍ കാശ്മീര്‍ തുഴച്ചില്‍കാര്‍ക്ക് സാധിച്ചു. ഇവരുടെ പരിശീലനം കാണാന്‍ നിരവധി പേരാണ് എത്തിയിരുന്നത്.കാശ്മീരികളുടെ കരുത്തില്‍ കിരീടത്തില്‍ മുത്തമിടാന്‍ കഴിയുമെന്നാണ് കാരിച്ചാലിന്റെ ആരാധകരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."