ആഗോള എണ്ണവിപണി വീണ്ടും താഴേക്ക്: തുടർ നടപടികൾക്കായി അടിയന്തിര യോഗം ഉടൻ
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ആഗോള എണ്ണ വിപണി തിരിച്ചു പിടിക്കാൻ എണ്ണയുത്പാദക രാജ്യങ്ങൾ നടത്തുന്ന കഠിന ശ്രമങ്ങൾക്കിടെ എണ്ണവിപണി വീണ്ടും താഴേക്ക് പോകുന്നത് ഉത്പാദക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. അമേരിക്കയിലുണ്ടായ പ്രതിസന്ധിയും ചെറുകിട രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതുമാണ് വിലയിടിയാന്‍ പ്രധാന കാരണമായത്. അടുത്ത ആഴ്ച ഉല്‍പ്പാദന നിയന്ത്രണം തുടങ്ങാനിരിക്കെ ആശങ്കയിലാണ് എണ്ണയുല്‍പ്പാദന രാഷ്ട്രങ്ങള്‍. വിലയിടിവ് പിടിച്ചു നിർത്തി എണ്ണവിപണി തിരിച്ചു കൊണ്ടുവരാൻ എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, റഷ്യയുൾപ്പെടെയുള്ള ഒപെകിതര രാജ്യങ്ങളുടെ തീരുമാനപ്രകാരം ഉത്പാദനം വെട്ടികുറ്റക്കനുള്ള തീരുമാനം വന്നതിനു ശേഷം ഉണർവ്വ് പ്രകടമായ വിപണി കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും കൂപ്പു കുത്തിയതോടെയാണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഉത്പാദക രാജ്യങ്ങൾ ശ്രമം തുടങ്ങിയത്. നിലവിലെ തീരുമാനപ്രകാരം ജനുവരി ഒന്നു മുതല്‍ 1.2 മില്യൺ ബാരൽ പ്രതിദിന ഉത്പാദനം കുറക്കാനായിരുന്നു ഒപെക്, ഒപെക് ഇതര രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നത് . ഇതിനിടയിലാണ് ആഗോള വിപണിയില്‍ വിലയിടിവ് തുടരുന്നത്.
എന്നാൽ, അന്താരാഷ്ട്ര തലത്തിൽ പുതുതായി രൂപം കൊണ്ട വിവിധ വിഷയങ്ങളുടെ ബാക്കി പാത്രമായി വിപണി കൂപ്പു കുത്തിയതോടെ അടിയന്തിര യോഗം ചേരുമെന്ന് യു എ ഇ ഊർജ്ജ മന്ത്രി വ്യക്തമാക്കി. നിലവിൽ തീരുമാനിച്ച ദിനം പ്രതി 1.2 മില്യൺ ബാരൽ എണ്ണയുൽപാദത്തിൽ കുറവ് വരുത്തുകയെന്നത് മതിയാകുകയില്ലെന്നാണ് ഉത്പാദക രാജ്യങ്ങളുടെ വിലയിരുത്തൽ. വിപണിയെ ബാധിക്കുന്ന തരത്തിൽ കൂടുതൽ എണ്ണയുത്പാദനം കുറക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇറാഖ്, വിയന്ന പോലുള്ള ചില രാഷ്ട്രങ്ങള്‍ക്ക് ഇളവ് അനുവദിച്ചതും വിലയിടിവിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം, ചെറുകിട എണ്ണയുല്‍പ്പാദന രാഷ്ട്രങ്ങളില്‍ ചിലത് ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും തിരിച്ചടിയായി. യൂറോപ്പ് ഉള്‍പ്പെടെ ആഗോള തലത്തിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും എണ്ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായാതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഉത്പാദക രാജ്യങ്ങൾ അംഗീകരിച്ച ഉത്പാദനത്തിലെ കുറവ് തീരുമാനം അങ്ങനെ തന്നെ തുടർന്നാലും മാർക്കറ്റ് വിപണിയിലെ ഡിമാൻഡ് നിലനിർത്താൻ ഉത്പാദക രാജ്യങ്ങൾക്ക് കഴിയുമെന്ന് കുവൈത്തിൽ നടന്ന അറബ് ഉത്പാദക, കയറ്റുമതി രാജ്യങ്ങളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. കൂടുതൽ വെട്ടിക്കുറക്കലിനെ പഠനം നടത്തുമെന്നും അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ ഒപെക്കിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബ്രെന്റ് ക്രൂഡിന് 12 സെന്റ് വർധിച്ചു 53.94 ഡോളറും യു എസ് ക്രൂഡിന് 3 സെന്റ്സ് ഇടിഞ്ഞു 45.56 ഡോളറുമാണ് ബാരൽ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."