ബഹ്‌റൈന്‍ കേരളീയ സമാജം 'പ്രവാസി മിത്ര' അവാര്‍ഡ് ഡോക്ടര്‍ റബീയുള്ളയ്ക്ക്
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ 'പ്രവാസി മിത്ര അവാര്‍ഡ്' ഡോക്ടര്‍ റബീയുള്ളയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസ മേഖലയില്‍ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹ്യസേവന മേഖലകളിലും തനതു മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ബഹ്‌റൈന്‍ കേരളീയ സമാജം 'പ്രവാസി മിത്ര അവാര്‍ഡ്' ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ബഹ്‌റൈനിലെ ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. റബീയുള്ളയുടെ കീഴില്‍ മുപ്പതോളം ആതുരാലയങ്ങളിലായി വിവിധ രാജ്യങ്ങളില്‍ 700 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലായിരത്തിലധികം ജീവനക്കാര്‍ ആണ് ജോലി െചയ്യുന്നത്.
ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. ഇതു പരിഗണിച്ചാണ് അദ്ധേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഓഗസ്റ്റ് 18 വ്യാഴാഴ്ച വൈകീട്ട് എട്ട് മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
എം.പി അബ്ദുല്‍ സമദ് സമദാനി, കൈരളി ടി.വി മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ഇ.എം അഷറഫ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."