മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണം: ജോയിന്റ് കൗണ്‍സില്‍
മൂന്നാര്‍: രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളും അണിചേരണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ജനാധിപത്യമതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മതേതര മനസിനെ ഇല്ലായ്മചെയ്യാനുള്ള സംഘപരിവാര്‍ അജണ്ടകള്‍ തിരിച്ചറിയണമെന്നും നവകേരള സൃഷ്ടിയുടെ പുത്തന്‍ പാന്ഥാവിലുള്ള ജനപക്ഷ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സിപിഐ. ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ. കെ. അനില്‍കുമാര്‍ അധ്യക്ഷനായി. സി .എ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഉഷ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ .എസ് .രാഗേഷ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ഖജാന്‍ജി ജി .രമേഷ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ എ .സുരേഷ്‌കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി ഗോപകുമാര്‍, സംസ്ഥാന കമ്മറ്റി അംഗം എം എം നജീം എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഒ .കെ. അനില്‍കുമാര്‍ (പ്രസിഡന്റ്), ബി സുധര്‍മ്മ, എസ് അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡി. ബിനില്‍ (സെക്രട്ടറി), ടി എസ് ജുനൈദ്, ജി. രമേഷ് (ജോ. സെക്രട്ടറിമാര്‍), വി. എസ് ജ്യോതി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."