HOME
DETAILS
MAL
അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടിക്കെതിരേ ഹരജി
backup
December 24 2018 | 18:12 PM
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തു പൗരത്വം നല്‍കാനുള്ള കേന്ദ്ര നടപടിക്കെതിരേ സുപ്രിം കോടതിയില്‍ പൊതുതാല്പര്യ ഹരജി. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദുക്കള്‍ അടക്കമുള്ള ആറ് മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നല്കുന്ന നിയമവും വിജ്ഞാപനവും ചോദ്യം ചെയ്ത് ഫോറം എഗെയ്ന്‍സ്റ്റ് സിറ്റിസണ്‍ ഷിപ്പ് ആക്ട് അമെന്റ്മെന്റ് അടക്കമുള്ള ചില സംഘടനകളാണ് സുപ്രിം കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."