സ്വാതന്ത്ര്യദിനാഘോഷത്തിന് അടിമാലി ഒരുങ്ങി
അടിമാലി: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി അടിമാലി ഒരുങ്ങി. പൊതുജന പങ്കാളിത്തം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യദിന റാലിയെന്ന കീര്‍ത്തി നിലനിര്‍ത്താനും ആഘോഷം ഊര്‍ജസ്വലമാക്കാനും വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ് ആഘോഷ കമ്മിറ്റി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലി സംസ്ഥാനത്തെ സ്വാതന്ത്ര്യദിന റാലികളില്‍ എറ്റവും മികച്ചതാണ്. അടിമാലി ടൂറിസം ആന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി(അറ്റാഡ്‌സ്)യുടെ നേതൃത്വത്തിലാണ് റാലി നടത്തുന്നത്. സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്തുകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, ട്രേഡ്‌യൂണിയന്‍, സര്‍വ്വീസ് സംഘടനകള്‍, കുടുംബശ്രി സ്വയംസഹായ സംഘങ്ങള്‍ പങ്കെടുക്കും. ബാന്റ്‌മേളം,ചെണ്ടമേളം,വാദ്യമേളം,നാടന്‍ കലാരൂപങ്ങള്‍,നിശ്ചല ദ്യശ്യങ്ങള്‍,പ്രഛന്നവേഷങ്ങള്‍,കരോട്ടെകളരി അഭ്യാസപ്രകടനങ്ങള്‍,അലങ്കരിച്ച വാഹനങ്ങള്‍ തുടങ്ങിയവ റാലിയുടെ മാറ്റ് കൂട്ടും. ഇതിന്റെ ഭാഗമായി സ്‌കൂള്‍ -കോളജ് വിദ്യാര്‍ഥികള്‍ക്കായുളള കലാസാഹിത്യ മത്സരങ്ങള്‍ നടന്നുവരുന്നു. അറ്റാഡ്‌സ് പ്രസിഡന്റ് പി.വി സ്‌ക്കറിയ ജനറല്‍ കണ്‍വീനറും എസ.രജേന്ദ്രന്‍ എംഎല്‍എ ചെയര്‍മ്മാനുമായി 101 അംഗ കമ്മറ്റിയാണ് റാലിക്ക് നേത്യത്വം നല്‍കുക. അടിമാലി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് റാലി ആരംഭിക്കുക. ടൗണ്‍ ചുറ്റി റാലി സഹകരണ ബാങ്കിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സമാപിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുന്‍ മനുഷ്യവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി.കോശി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി മുഖ്യതിഥിയായിരിക്കും. എസ്. രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."