HOME
DETAILS
MAL
ബാബരി കേസ്: ജനുവരി നാലിന് വാദം തുടങ്ങും
backup
December 24 2018 | 18:12 PM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന് മുന്‍പാകെ ജനുവരി നാലിനു വാദം തുടങ്ങും.
വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് കേസില്‍ ഉടന്‍ വാദം തുടങ്ങണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹരജി കഴിഞ്ഞ ഒക്ടോബറില്‍ കോടതി തള്ളിയിരുന്നു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ആര്.എസ്.എസ് അടക്കമുള്ള ഹൈന്ദവ വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ സുപ്രിംകോടതി വാദം തുടങ്ങുന്നത്.
അതേസമയം മുഖ്യകേസിന്റെ വിധി വരുന്നതിനുമുന്പ് തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി ദിനംപ്രതി വാദം കേള്‍ക്കുമെന്ന് ഇന്നലെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."