ഇസ്‌റാഈലില്‍ ഇടക്കാല തെരഞ്ഞെടുപ്പ്; പാര്‍ലമെന്റ് പിരിച്ചുവിടും
ടെല്‍ അവീവ്: ഇസ്‌റാഈലില്‍ ഇടക്കാല പൊതു തെരഞ്ഞടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചതെന്ന് സഖ്യകക്ഷികളുമായുള്ള ചര്‍ച്ചക്ക് ശേഷം നെതന്യാഹു പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യകക്ഷികള്‍ക്കിടിയിലെ അഭിപ്രായ ഭിന്നതയാണ് സര്‍ക്കാരിന് ഏഴു മാസം കൂടി അവശേഷിക്കെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ബന്ധിതരായത്. പാര്‍ലമെന്റ് പിരിച്ചുവിടാനും യോഗത്തില്‍ ധാരണയായി. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള വോട്ടെടുപ്പ് ബുധനാഴ്ച നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. നാലു തവണ പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ സര്‍ക്കാരിന് 120 പാര്‍ലമെന്റ് അംഗങ്ങളില്‍ 61 പേരുടെ പിന്തുണ മാത്രമേയുള്ളൂ. വലതുപക്ഷമായ ലിക്കുഡ് പാര്‍ട്ടി നേതാവാണ് നെതന്യാഹു. എന്നാല്‍ ജൂത പാര്‍ട്ടി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ ഭിന്നാഭിപ്രായങ്ങള്‍ സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രതിസന്ധിയാണ്. അടുത്ത വര്‍ഷം നവംബറിലാണ് ഇസ്‌റാഈലില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
ഗസ്സ വെടിനിര്‍ത്തലിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രിയായിരുന്ന അവിദ്‌ഗോര്‍ ലൈബര്‍മാന്‍ രാജിവച്ചതോടെ ഒരാളുടെ ഭൂരിപക്ഷത്തിലേക്ക് സര്‍ക്കാര്‍ ചുരുങ്ങുകയായിരുന്നു. കൂടാതെ നിരവധി അഴിമതി കേസുകളില്‍ നെതന്യാഹുവിനെതിരേ അന്വേഷണം നടത്താനുള്ള സമ്മര്‍ദങ്ങളുമുണ്ട്. മൂന്ന് അന്വേഷണങ്ങളില്‍ നെതന്യാഹുവിനെതിരേ കുറ്റം ചുമത്തണമെന്ന് പൊലിസ് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."