HOME
DETAILS
MAL
വനിതകള്‍ക്ക് മാത്രമായി പാര്‍ട്ടി രൂപീകരിച്ചു
backup
December 24 2018 | 19:12 PM
കൊച്ചി: വനിതകള്‍ക്കു മാത്രമായി പുതിയ പാര്‍ട്ടി നിലവില്‍ വന്നു. യു.എസിലെ ദശകങ്ങള്‍ പഴക്കമുള്ള നാഷനല്‍ വിമന്‍സ് പാര്‍ട്ടിയില്‍ നിന്നു പ്രചോദിതയായ 36 കാരിയായ ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ ശ്വേത ഷെട്ടിയാണ് പാര്‍ട്ടിയുടെ അധ്യക്ഷ. നാഷനല്‍ വിമന്‍സ് പാര്‍ട്ടി (എന്‍.ഡബ്ല്യു.പി) എന്നാണ് പാര്‍ട്ടിയുടെ പേര്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നേടിയെടുക്കലാണ് പ്രധാന ലക്ഷ്യം. ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മുഴുവനും പുരുഷാധിപത്യമാണ്. തെലങ്കാന മഹിളാ സമിതിയുടെ പിന്തുണ പുതിയ പാര്‍ട്ടിക്കുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."