അച്യുത് ശങ്കര്‍ പുതിയ പി.വി.സിയായേക്കും
തിരുവനന്തപുരം: സര്‍വകലാശാലയുടെ പുതിയ പ്രോ വൈസ്ചാന്‍സലറായി ബയോ ഇന്‍ഫോമാറ്റികസ് വിഭാഗം തലവന്‍ ഡോ.അച്യുത് ശങ്കര്‍.എസ് നായരെ നിയമിച്ചേക്കും. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ അച്യുത് ശങ്കറിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും ജ്യോതികുമാര്‍ ചാമക്കാലയടക്കം രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ പിന്തുണച്ചുള്ളൂ. 8 ഇടതുപക്ഷ അംഗങ്ങളും 4 സര്‍ക്കാര്‍ പ്രതിനിധികളും നിര്‍ദ്ദേശത്തെ എതിര്‍ത്തു.
യു.ജി.സിയുടെ പുതിയ ചട്ടപ്രകാരം സര്‍വകലാശാലയിലെ മുഴുവന്‍ സമയ പ്രൊഫസറെ വൈസ്ചാന്‍സലര്‍ക്ക് പി.വി.സി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാം. ഇത് അംഗീകരിച്ച് സിന്‍ഡിക്കേറ്റാണ് നിയമനം നടത്തേണ്ടത്. സിന്‍ഡിക്കേറ്റ് അംഗീകരിച്ചില്ലെങ്കില്‍ ശുപാര്‍ശ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറണം. ചാന്‍സലറുടെ അധികാരമുപയോഗിച്ച് ഗവര്‍ണര്‍ക്ക് നിയമനം നടത്താനാവും. യു.ജി.സി ചട്ടത്തിലെ അധികാരമുപയോഗിച്ചാണ് വൈസ്ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണന്‍ അച്യുത് ശങ്കറിനെ പി.വി.സിയായി ശുപാര്‍ശ ചെയ്തത്. സിന്‍ഡിക്കേറ്റ് നിരസിച്ചെങ്കിലും അച്യുത് ശങ്കറിനെ നിയമിക്കാനുള്ള ശുപാര്‍ശ വി.സി ഗവര്‍ണര്‍ക്ക് അയയ്ക്കുമെന്നാണ് സൂചന.
1987ല്‍ പാലക്കാട് എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ മോഡല്‍ എന്‍ജിനിയറിങ് കോളജിലും എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലും കണ്ണൂര്‍ ഗവ.എന്‍ജിനിയറിങ് കോളജിലും പ്രവര്‍ത്തിച്ച ശേഷമാണ് കേരള സര്‍വകലാശാലയിലെത്തിയത്. 2001 മുതല്‍ 2004 വരെ സി.ഡിറ്റിന്റെ ഡയറക്ടറായി.
ഇപ്പോള്‍ കേരള സര്‍വകലാശാല കമ്പ്യൂട്ടേഷനല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫോമാറ്റിക്‌സ് വിഭാഗം മേധാവിയാണ്.
സോളാര്‍ കേസില്‍ സരിതാ എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധസംഘത്തില്‍ അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."