ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനും നാല് സ്വകാര്യ ആശുപത്രികള്‍ക്കും വീഴ്ച പറ്റിയെന്ന് പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്നാണ് അറിയുന്നത്. മുരുകന് ചികില്‍സ നല്‍കുന്നതില്‍ വീഴ്ച കാണിച്ച ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
വെന്റിലേറ്റര്‍ സംവിധാനം ഇല്ലാത്തതിനാല്‍ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്.
സംഭവം നടന്ന ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉണ്ടായിട്ടും മുരുകനെ തിരിച്ചയച്ചെന്ന് പൊലിസ് കണ്ടെത്തി. രേഖകളുടെ അടിസ്ഥാനത്തിലും പൊലിസ് നടത്തിയ അന്വേഷണത്തിലുമാണ് വിവരങ്ങള്‍ തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."