HOME
DETAILS

പൊലിസും സര്‍ക്കാരും കപടനാടകം കളിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

  
backup
December 24 2018 | 19:12 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%95%e0%b4%aa%e0%b4%9f%e0%b4%a8

 

കോഴിക്കോട്: ശബരിമല വിഷയത്തില്‍ പൊലിസും സര്‍ക്കാരും കപടനാടകം കളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല ദര്‍ശനത്തിന് മനിതി സംഘമെത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സി.പി.എം ഘടകങ്ങള്‍ ഒത്തുചേര്‍ന്നാണ് യുവതികളെ എത്തിച്ചതെന്നും മുല്ലപ്പള്ളി കോഴിക്കോട് ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണോ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. ആര്‍.എസ്.എസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ശബരിമല അയോധ്യയാക്കാനുള്ള അവരുടെ ശ്രമത്തിന് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. കോണ്‍ഗ്രസെടുത്ത നിലപാട് മതേതര വിശ്വാസികള്‍ അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തിനുള്ള രൂപരേഖ പോലും തയാറാക്കിയിട്ടില്ല. പ്രളയപുനരധിവാസ നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ദുരന്തബാധിതരെ അണിനിരത്തി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ഇതുമായി ബന്ധപ്പെട്ട് 29ന് തിരുവനന്തപുരത്ത് ചേരുന്ന പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റിയില്‍ തീരുമാനമെടുക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.


കേരളത്തിലെ കാര്‍ഷിക മേഖല അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കര്‍ഷകരുടെ പ്രശ്‌നം മനസിലാക്കി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെയും മറ്റും നിരീക്ഷിക്കാനും ഗ്രേഡിങ് നടത്താനും ഏജന്‍സികളെ നിയോഗിച്ചെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥികളെ തന്നെയാവും കണ്ടെത്തുകയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തൂ. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍ കുമാര്‍, ജന. സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബു, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  25 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  25 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  25 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  25 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  25 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  25 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  25 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago