സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി അമ്മിണി
'എല്ലാവിധ സഹായവും എസ്.പി ഉറപ്പുനല്‍കി '
കോട്ടയം: തനിക്ക് ശബരിമല ദര്‍ശനത്തിനുപോകാന്‍ സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ. കോട്ടയം എസ്.പിയെ കണ്ടു. ഈ മണ്ഡലകാലത്തുതന്നെ ശബരിമല ദര്‍ശനം നടത്തണമെന്നാണ് അമ്മിണിയുടെ ആവശ്യം. എസ്.പി ഹരിശങ്കറുമായി 45 മിനിട്ടോളം ഇവര്‍ കൂടിക്കാഴ്ച നടത്തി.
ദര്‍ശനം നടത്താന്‍ എല്ലാവിധ സഹായവും ചെയ്യുമെന്ന് എസ്.പി ഉറപ്പുനല്‍കിയതായി അമ്മിണി പറഞ്ഞു. എന്നാല്‍ പൊലിസ് കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിക്കുന്നുവെന്ന പരാതിയും ഇവര്‍ക്കുണ്ട്. സുരക്ഷ നല്‍കാമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും പമ്പയിലും മറ്റും ചെല്ലുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പൊലിസ് തങ്ങളെ പിന്തിരിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നു.
ദര്‍ശനം നടത്തിക്കണമെന്ന താല്പര്യമില്ലാത്ത പോലെയാണ് പൊലിസിന്റെ പെരുമാറ്റമെന്നും അവര്‍ സൂചന നല്കി. കഴിഞ്ഞ ദിവസം അമ്മിണിക്ക് ശബരിമലയിലേക്കെത്താന്‍ സാധിച്ചില്ല.
വഴിയിലുടനീളം പ്രതിഷേധങ്ങളും നേരിടേണ്ടിവന്നു. എരുമേലിയില്‍ നിന്നും നിലയ്ക്കലേക്ക് പുറപ്പെട്ട ഇവര്‍ സംഘര്‍ഷസാധ്യതയെ തുടര്‍ന്ന് തിരിച്ചുപോരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് ഇന്നലെ എസ്.പിയെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."