നീരജ് ചോപ്രക്ക് പരിശീലന പോഷകാഹാര സൗകര്യങ്ങളില്ലെന്ന് പരിശീലകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെതിരേ ആഞ്ഞടിച്ച് ഒളിംപിക് മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ താരം നീരജ് ചോപ്രയുടെ പരിശീലകന്‍ രംഗത്ത്. നീരജിന് പരിശീലന സൗകര്യവും പോഷകാഹാരവും ഇല്ലെന്ന ആരോപണമാണ് പരിശീലകന്‍ ഉവെ ഹോണ്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജ്യാന്തര വേദികളില്‍ ഇന്ത്യക്കായി മെഡല്‍ കൊയ്ത്തു നടത്തുന്ന താരത്തിനാണ് ഈ ദുര്‍ഗതി. ആവശ്യമായ കായിക ഉപകരണങ്ങളുടെ അഭാവം, സഹപരിശീലകരില്ലാത്തത്, മോശം ഭക്ഷണരീതി ഉള്‍പ്പെടെ നീരജിന്റെ പരിശീലനത്തിന് വിഘാതം സൃഷ്ടിക്കുകയാണെന്ന് ഹോണ്‍ പറഞ്ഞു.
ഇന്ത്യയിലെ അത്‌ലറ്റിക് ഫെഡറേഷനില്‍നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ല. നീരജിന് ജനങ്ങളില്‍നിന്നും കമ്പനികളില്‍നിന്നും ആവശ്യമായ സഹായം ലഭിക്കണമെന്നും പരിശീലകന്‍ പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ശ്രദ്ധിക്കാതിരുന്നാല്‍ താരത്തിന് വളരാനാവില്ലെന്നും ഈ പ്രവണത മാറ്റണമെന്നും ഹോണ്‍ പറഞ്ഞു.
അതേസമയം, പരിശീലകന്‍ ജര്‍മനിയില്‍ ആയതിനാലാണ് കാര്യങ്ങളെ ഇത്രമാത്രം ഗൗരവത്തോടെ എടുക്കുന്നതെന്ന് നീരജ് ചോപ്ര പറഞ്ഞു.
ഇന്ത്യ വലിയൊരു രാജ്യമാണ്. അവിടത്തെയും ഇവിടത്തെയും കാര്യങ്ങള്‍ തമ്മില്‍ മാറ്റമുണ്ട്. അവധി ദിവസങ്ങളായതിനാലാണ് സമയം എടുക്കുന്നതെന്നാണ് അറിയുന്നതെന്നും കാര്യങ്ങളെല്ലാം ശരിയായി വരുമെന്നും നീരജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."