HOME
DETAILS
MAL
സി.പി.എമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണം: കുമ്മനം
backup
August 12 2017 | 19:08 PM
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പദ്ധതി സംബന്ധിച്ചുള്ള യഥാര്‍ഥ നിലപാട് ജനങ്ങളോട് തുറന്നുപറയാന്‍ രണ്ടു കൂട്ടരും തയാറാകണം.
ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. പദ്ധതിക്കെതിരേ ജനരോഷം ശക്തമാണെന്നു കണ്ടപ്പോള്‍ അതിനെ തണുപ്പിക്കാനാണ് രണ്ടു പാര്‍ട്ടികളിലെയും ഒരു വിഭാഗത്തെ കൊണ്ട് എതിര് പ്രസ്താവനകള്‍ നടത്തിക്കുന്നത്.
പദ്ധതിക്കെതിരേ പ്രസ്താവന നടത്തുമ്പോള്‍ തന്നെ പിന്‍വാതിലില്‍ കൂടി അതിന് അനുമതി വാങ്ങാനും ശ്രമം നടക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."