സര്‍ക്കാര്‍ ഫണ്ട് നല്‍കിയില്ല; വഖ്ഫ് ബോര്‍ഡ് സഹായങ്ങള്‍ മുടങ്ങി
തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് നല്‍കാത്തതിനാല്‍ മൂന്ന് വര്‍ഷമായി സഹായങ്ങള്‍ മുടങ്ങി.
ഫണ്ട് ലഭിക്കാത്തതിനാല്‍ സാമൂഹ്യക്ഷേമ പദ്ധതിയിലെ ചികിത്സാ സഹായം, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം എന്നിവ 2016 മെയ് മുതല്‍ മുടങ്ങിയിരിക്കുകയാണ്. 2,900 പേര്‍ക്കാണ് വിവിധ സഹായങ്ങള്‍ മുടങ്ങിക്കിടക്കുന്നത്. സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച ഫണ്ട് സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടും നല്‍കാതെ നീട്ടിക്കൊണ്ടുപോയി സര്‍ക്കാര്‍ ബോര്‍ഡിന് പ്രതിസന്ധിയുണ്ടാക്കുകയാണ്.
വഖ്ഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതി ആരംഭിച്ച നാള്‍ മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സര്‍ക്കാര്‍ ഗ്രാന്‍ഡ് 2017 -18, 2018-19 വര്‍ഷങ്ങളില്‍ പൂര്‍ണമായും ലഭിക്കാത്തതിനാല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 2017-18വര്‍ഷത്തില്‍ 1,20,00,000 രൂപ ബജറ്റില്‍ വകയിരുത്തുകയും അധിക സഹായമായി ഒരു കോടി രൂപയും കൂടി അനുവദിച്ചുവെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണം മൂലം അനുവദിച്ച തുകയില്‍ 60 ലക്ഷം രൂപ നാളിതുവരെ നല്‍കിയിട്ടില്ല. ഇതില്‍ 20 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഫണ്ട് ലഭിക്കാത്തതിനാല്‍ വഖ്ഫ് സ്ഥാപനങ്ങളിലെ അറബി ഭാഷാ പണ്ഡിതര്‍,
അധ്യാപകര്‍, ഖാദിം തുടങ്ങിയവര്‍ക്കുള്ളപ്രതിമാസ പെന്‍ഷനും, ചികിത്സാ, വിവാഹം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പ്രതിമാസം നല്‍കുന്ന സഹായവും മുടങ്ങി കിടക്കുകയാണ്.
2017-18 വര്‍ഷത്തെ ബജറ്റ് പ്രകാരമുള്ളതും അധികമായി അനുവദിച്ചതും 2018-19 വര്‍ഷത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുകയും നിലവില്‍ കൊടുത്ത് തീര്‍ക്കേണ്ട ആവശ്യത്തിനുള്ള മുഴുവന്‍ തുകയും സ്‌പെഷ്യല്‍ ഗ്രാന്‍ഡായും അനുവദിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിനോട് വഖ്ഫ് ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. പണം നല്‍കാത്ത നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ചെയര്‍മാന്‍ പാണക്കാട് സയ്യദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, എം.സി മായീന്‍ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. ഫാത്തിമ റോസ്ത, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."