നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കി മാവോയിസ്റ്റുകള്‍
കാളികാവ്: ഒരിടവേളയ്ക്ക് ശേഷം നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കി മാവോയിസ്റ്റുകള്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന പശ്ചിമഘട്ട മേഖല കമ്മിറ്റിക്ക് കീഴിലെ പ്രധാന ഘടകമാണ് നാടുകാണി ദളം. നിലമ്പൂര്‍ കാട്ടിലുണ്ടായ പൊലിസ് വെടിവെപ്പിന് ശേഷം മാവോയിസ്റ്റുകള്‍ നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇതിന്റെ രണ്ടാം വാര്‍ഷികത്തോടെയാണ് മാവോയിസ്റ്റുകള്‍ വീണ്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുള്ളത്.
നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാക്കള്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയതായി പൊലിസ് പറയുന്നുണ്ട്. നിലമ്പൂര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് തിരിച്ചടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ അതിര്‍ത്തി മേഖലയില്‍ എത്തിയിട്ടുള്ളതെന്നാണ് സൂചന. സംസ്ഥാനത്ത് മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ തലവനായ വിക്രം ഗൗഡയാണ് നാടുകാണി ദളത്തിന്റെ നേതൃത്വം വഹിക്കുന്നത്.
നിലമ്പൂരിലെ ഏറ്റുമുട്ടലിനു ശേഷം ആദിവാസി കോളനികളുമായി ബന്ധപ്പെടരുതെന്ന് പ്രവര്‍ത്തകരോട് മാവോയിസ്റ്റ് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം മാവോയിസ്റ്റുകള്‍ ആദിവാസി കോളനികളിലെത്തുകയും ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."