HOME
DETAILS
MAL
രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്ക്
backup
August 12 2017 | 19:08 PM
ന്യൂഡല്‍ഹി: യോഗ ഗുരുവും പതഞ്ജലിയുടെ സ്ഥാപകനുമായ ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്ക്. പ്രയങ്ക പഥക്ക് എഴുതിയ ഗോഡ്മാന് ടു ടൈക്കൂണ്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ് എന്ന പുസ്തകത്തിനാണ് ഡല്‍ഹി കോടതിയുടെ നിയന്ത്രണം. രാംദേവിന്റെ ജീവിതവു ംപ്രവര്ത്തനങ്ങളും അന്വേഷണാത്മകമായി അവതരിപ്പിക്കുന്ന പുസ്തകത്തിന് ഓണ്‍ലൈനിലും വിലക്കുണ്ട്.
രചയിതാവിന്റെയോ പ്രസാധകരുടെയോ ഭാഗം കേള്‍ക്കാതെയാണ് കോടതി പുസ്തകത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പ്രസാധകരായ ജഗര്‍നോട്ട് ആരോപിച്ചു. രാംദേവിനെ കുറിച്ചുള്ള ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍, പൊലിസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശം എന്നിവ അടിസ്ഥാനമാക്കിയാണ് പുസ്തക രചന നടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."