കനത്ത മഴ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം
ഗുവാഹത്തി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനങ്ങളിലെ പലയിടവും വെള്ളത്തിനടിയിലായിട്ടുണ്ട്. അസം, ത്രിപുര, മേഘാലയ, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്ക ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
അസമില്‍ 19 ജില്ലകളിലാണ് വെള്ളപ്പൊക്കമുള്ളത്. 10 ലക്ഷം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നാലുപേര്‍ മരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. 63,000 ആളുകളെ 268 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കായി മാറ്റിയതായി ദുരന്ത നിവാരണ സേന അറിയിച്ചു. 1750 ഗ്രാമങ്ങള്‍ പൂര്‍ണായും ഒറ്റപ്പെട്ടിട്ടുണ്ട്. ഉത്തര അസമിലെ ദേമാജി, ലഖിംപൂര്‍, തിന്‍സൂകിയ ദിബ്രൂഗഡ്, ചിരാങ്, കൊക്രജാര്‍ , ബെന്‍ഗെയ്‌ഗോണ്‍ തുടങ്ങിയ ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.
ത്രിപുരയില്‍ തലസ്ഥാനമായ അഗര്‍ത്തലയില്‍ 20,000 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മേഘാലയയില്‍ കിന്‍ഷി നദി കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."