HOME
DETAILS

യു.പി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

  
backup
August 12 2017 | 19:08 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5


ന്യൂഡല്‍ഹി: അഞ്ചു ദിവസങ്ങള്‍ക്കിടെ 63 കുട്ടികള്‍ മരിക്കാനിടയായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിലുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവകാരുണ്യവും മനുഷ്യസ്‌നേഹവുമാണ് അധികാരം കൊണ്ട് നടപ്പിലാക്കേണ്ടതെന്ന് തിരിച്ചറിയാന്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരുകള്‍ തയാറാകണമെന്നും ബഷീര്‍ പറഞ്ഞു.

ഗൊരഖ്പൂര്‍ ആശുപത്രി ദുരന്തം:
പ്രധാനമന്ത്രി മൗനത്തില്‍
ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിഞ്ചു കുട്ടികളടക്കം 63 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ സംഭവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ആശുപത്രിയിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓഗസ്റ്റ് 10 മുതല്‍ 48 മണിക്കൂറിനകം 30 കുട്ടികള്‍ മരിച്ചതായി ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജിവ് റൂത്തേല അറിയിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ 60 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഓക്‌സിജന്‍ ലഭിക്കാത്തത് കാരണമല്ലെന്നുമാണ് യു.പി ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ്‌നാഥ് സിങ് അറിയിച്ചത്. കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവം എന്താണെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും 21 കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് ഗൊരഖ്പൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  23 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  23 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  23 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  23 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  23 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago