പൊതുരംഗത്ത് സ്ത്രീസാന്നിധ്യം സജീവമായി: രമേശ് ചെന്നിത്തല
തിരുവമ്പാടി: ത്രിതല പഞ്ചായത്ത് ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയതിലൂടെ പൊതുരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം സജീവമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
വനിതാ സഹകരണ സംഘത്തിന്റെ (വനിതാ ബാങ്ക്) പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക കടങ്ങള്‍ക്ക് മാത്രമായി മൊറോട്ടോറിയം പ്രഖ്യപിച്ച നടപടി ശരിയല്ല. എല്ലാവിധ വായ്പകള്‍ക്കും മൊറോട്ടോറിയം പ്രഖ്യാപിക്കേണ്ടതായിരുന്നു. ദേശസാല്‍കൃത ബാങ്കുകളെക്കാള്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് സഹകരണ ബാങ്കുകളാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ഇടവകയുടെ പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മിച്ച പുതിയ കെട്ടിടത്തിലാണു വനിതാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് മില്ലി മോഹന്‍ അധ്യക്ഷയായി. സി.കെ കാസിം, ഫിലിപ്പ് പാമ്പാറ, ഗീത വിനോദ്, ആന്‍സി സെബാസ്റ്റ്യന്‍, എന്‍. സുബ്രഹ്മണ്യന്‍, എന്‍.കെ അബ്ദുറഹിമാന്‍, ബോസ് ജേക്കബ്, കെ.എം മുഹമ്മദലി, ബാബു പൈക്കാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."