ഇപ്പോഴത്തെ പാഠ്യ പദ്ധതികള്‍ ചിന്തകളെ പരിമിതപ്പെടുത്തുന്നു: മന്ത്രി
കോഴിക്കോട്: ഇപ്പോഴത്തെ പാഠ്യപദ്ധതികള്‍ ചിന്തകളെ പരിമിതപ്പെടുത്തുന്നുതിനാല്‍ പാഠ്യപദ്ധതി മാറ്റുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
ബി.ഇ.എം ഗേള്‍സ് എച്ച്.എസ്.എസില്‍ അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി 'അറിവും അവബോധവും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ പരീക്ഷാ രീതികളില്‍ നിന്ന് മാറി വിവരശേഖരണമാകുന്ന വിദ്യാഭ്യാസമാവണം പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. അറിവ് സമൂഹത്തെ വളര്‍ത്തുന്നു. എന്നാല്‍ അറിവ് നേടാനുള്ള അവസരം ചില പ്രത്യേക സമൂഹങ്ങള്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെട്ട് തന്നെയാണുള്ളത്. മൗലിക ഗവേഷണം തടസപ്പെട്ടു. മാനവികത നിറഞ്ഞ വ്യവസ്ഥയിലേക്ക് നമ്മള്‍ തിരിച്ചെത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."