ജി.എസ്.ടി ജനങ്ങളെ പിഴിയുന്നു
ജി.എസ്.ടി വന്നാല്‍ വിലകുറയുമെന്നു പ്രഖ്യാപിച്ച സാധനങ്ങള്‍ക്കടക്കം വില കൂടുകയാണ് ചെയ്തത്. കോഴിവില എഴുപത്താറായി സ്ഥിരപ്പെടുമെന്നു മന്ത്രി പറഞ്ഞെങ്കിലും നൂറ്റിമുപ്പതുവരെയാണ് മാര്‍ക്കറ്റില്‍. കോഴിയിറച്ചിക്കു നൂറ്റി എണ്‍പതിനു മുകളിലും. ധാന്യങ്ങള്‍, പച്ചക്കറികള്‍, എന്നിവയ്‌ക്കെല്ലാം തോന്നുന്ന വില, ഒരു സിനിമാ നടന്റെ അറസ്റ്റ് ഇതിനെല്ലാം മറയായി തീര്‍ന്നിട്ടുമുണ്ട്. ജനങ്ങള്‍ക്കും മീഡിയയ്ക്കും അതേപറയാനുളളു.
തെറ്റില്ലാത്ത റേഷന്‍ കാര്‍ഡുപോലും സ്വന്തമായില്ലാത്തവരാണു നാം. കച്ചവടക്കാര്‍ പറയുന്ന വിലയ്ക്കു നിത്യോപയോഗസാധനങ്ങള്‍ വാങ്ങേണ്ടിവരുന്നു. അരിയും പച്ചക്കറിയും വാങ്ങുമ്പോള്‍ ബില്ലില്ലാത്തതിനാല്‍ എത്ര നികുതിയാണു നല്‍കിയതെന്നറിയാന്‍ പറ്റില്ല. പക്ഷേ, വില കൂടിയതു ജി.എസ്.ടി കാരണമാണെന്നു പറയുകയും ചെയ്യുന്നു. കോഴിയിറച്ചിപോലെ ഒഴിവാക്കാന്‍ പറ്റുന്നതല്ലല്ലോ അരിയും പച്ചക്കറിയും.മലയോരപ്രദേശങ്ങളിലാണു ദുരിതം ഏറെയുള്ളത്. നാലുമാസമായി പനിക്കിടക്കയിലാണു പലരും.
പണിക്കുപോവാന്‍ കഴിയാതെ, മരുന്നു വാങ്ങാനും കുട്ടികളെ പാഠശാലകളിലേയ്ക്ക് അയക്കാനും കഴിയാതെ കഷ്ടപ്പെടുന്ന എത്രയോ ആളുകളുണ്ട്.
സൗജന്യ റേഷന് അര്‍ഹതയുള്ളവര്‍ ദുരിതമനുഭവിച്ചിട്ടും അധികൃതര്‍ കനിഞ്ഞിട്ടില്ല. രോഗികളാവട്ടെ സ്വകാര്യആശുപത്രിക്കാരുടെ ചൂഷണത്തിനു വിധേയരാവുന്നു.
വാട്‌സ് ആപ്പ് കൂട്ടായ്മകളടക്കമുള്ള സന്നദ്ധസംഘങ്ങളാണു രോഗികള്‍ക്ക് ഏക ആശ്രയം. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഇത്തരം സേവനങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന കാഴ്ചയാണു കാണുന്നത്.
വിലക്കയറ്റമോ, മറ്റു ദുരിതങ്ങളോ രാഷ്ട്രീയക്കാരെ അലട്ടുന്നില്ല. ജനങ്ങളെ ചൂഷകരില്‍നിന്നു രക്ഷിക്കുന്ന ഉത്തരവാദിത്വമേറ്റെടുക്കാന്‍ മറന്നുപോകുന്ന ഭരണക്കാരും വെടക്കാക്കി തനിക്കാക്കാന്‍ നോക്കുന്ന ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷവുമാണു നമ്മുടെ നാടിന്റെ ശാപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."