HOME
DETAILS

തിരുവമ്പാടിക്ക് ചിറകുമുളയ്ക്കട്ടെ

  
backup
August 12 2017 | 20:08 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95%e0%b5%81%e0%b4%ae%e0%b5%81

മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിനു 'കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം' എന്നു പേരിട്ടത് അക്കാലത്തു വിവാദമായിരുന്നു. 'പേരിലെന്തിരിക്കുന്നു' എന്നൊരു ലേഖനം അന്നു ഞാന്‍ പത്രത്തിലെഴുതുകയുണ്ടായി. അയാട്ടയുടെ ഡികോഡിങ് വന്നതോടെ കോഴിക്കോട് വിമാനത്താവളം ലോകഭൂപടത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. ഓരോ വര്‍ഷവും 26 ലക്ഷത്തിലധികംപേര്‍ ഇതുവഴി യാത്രചെയ്തു. ചെറുതും വലുതുമായ ഒരുപാടു വിമാനങ്ങള്‍ ഇവിടെനിന്നു പറന്നുയര്‍ന്നു.

 

385 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കരിപ്പൂരിലെ വിമാനത്താവളത്തിനു പരിമിതികള്‍ ഏറെയായിരുന്നു. അപരിഹാര്യമായ സ്ഥിതി തുടര്‍ക്കഥയായപ്പോള്‍ കരിപ്പൂര്‍ വികസനത്തിനായി വീര്‍പ്പുമുട്ടി. മറ്റൊരു 485 ഏക്കര്‍ ഭൂമി കൂടി വികസനത്തിന് ആവശ്യമായി വന്നു. ഭൂമി കൈമാറേണ്ട സംസ്ഥാനസര്‍ക്കാരിന് അതിനായില്ല. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി.


2014 ല്‍ വലിയവിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതോടെ കോഡ് 'ഇ' വിമാനങ്ങള്‍ ഇവിടെനിന്നുള്ള സര്‍വീസ് നിര്‍ത്തി. സ്ഥലമേറ്റെടുത്തു വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതി ഇപ്പോള്‍ അസാധ്യമായിരിക്കുകയാണ്. പുതിയ വിമാനത്താവളം ഉണ്ടാക്കുന്നതിലേറെ തുക അഗാധഗര്‍ത്തങ്ങള്‍ മണ്ണിട്ടുമൂടാന്‍ ചെലവാകുമെന്ന തിരിച്ചറിവ് അധികാരികളില്‍ വന്നു. അതോടെ, വികസനത്തിനാവശ്യമായ 485 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അക്വയര്‍ ചെയ്തു സിവില്‍ഏവിയേഷന്‍ വകുപ്പിനെ ഏല്‍പ്പിക്കില്ലെന്നു വ്യക്തമായിക്കഴിഞ്ഞു.


മുഖ്യമന്ത്രിയുടെ പ്രത്യേകതാല്‍പര്യത്തില്‍ 168 ഏക്കര്‍ അടിയന്തരമായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതു മണ്ണിട്ട് നികത്താന്‍ 3500 കോടി രൂപ വേണ്ടിവരുമെന്നു വേണ്ടപ്പെട്ടവര്‍ അറിയിച്ചതോടെ ആ ശ്രമവും ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. വിമാനത്താവള വികസനത്തിനാവശ്യമായ പുതിയസ്ഥലം നികത്താന്‍ വേണ്ടത്ര മണ്ണുകിട്ടാന്‍ ചുരുങ്ങിയത് രണ്ടു മലകളെങ്കിലും നികത്തേണ്ടിവരും എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഈ സാഹചര്യത്തിലാണു കോഴിക്കോട് ജില്ലയിലെ 'തിരുവമ്പാടി'യില്‍ മറ്റൊരു വിമാനത്താവളത്തിനു സാധ്യതയുണ്ടെന്നു ചില സ്വകാര്യവ്യക്തികള്‍ മനസ്സിലാക്കുന്നത്. 'കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ്' വര്‍ഷങ്ങള്‍ക്കുമുമ്പേ തിരുവമ്പാടിയുടെ സാധ്യത ചര്‍ച്ചചെയ്തിരുന്നു. 'മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍' അതു രേഖാമൂലം ചലിപ്പിച്ചു.


അങ്ങനെയാണു കാല്‍നൂറ്റാണ്ടിനു ശേഷം കോഴിക്കോടു ജില്ലയില്‍ 'വിമാനത്താവളം' വരുന്നുവെന്ന അടക്കംപറച്ചിലുകള്‍ സജീവമായത്. അതോടെ, ഇത്തിരിവട്ടത്തില്‍ അഞ്ച് അന്താരാഷ്ട്രവിമാനത്താവളങ്ങള്‍ എന്ന ബഹുമതിയോടെ കേരളം ഗിന്നസ് റെക്കോര്‍ഡ് നേടുമെന്ന കാര്യത്തില്‍ സംശയമില്ല.
വിമാനത്താവളത്തിനു തിരുവമ്പാടി അനുയോജ്യമാണോ എന്നൊന്നും ആധികാരികമായി പരിശോധിച്ച് ഉറപ്പാക്കിയിട്ടില്ല. സാങ്കേതികപഠനം നടക്കുകയോ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതെല്ലാം ഇനി നടക്കേണ്ടതുണ്ട്. എങ്കിലും തിരുവമ്പാടിയില്‍ ഒരു വിമാനത്താവളം എന്ന സ്വപ്നത്തിനു ചിറകുമുളച്ചിരിക്കുന്നു.


ഏകദേശം രണ്ടായിരം ഏക്കര്‍ ഭൂമി അവിടെ സ്വകാര്യവ്യക്തികളുടേതായിട്ടുണ്ട്. ഈ ഭൂമി വിലയ്‌ക്കെടുത്തു വിമാനത്താവളം നിര്‍മിക്കാനുള്ള അവകാശം കേരളസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഒരു കാബിനറ്റ് ഉത്തരവു മാത്രം അതിനായി വേണം. തുടര്‍ന്ന് നിര്‍മാണച്ചെലവ് ആരു വഹിക്കുമെന്ന കാര്യം തീരുമാനിക്കണം. സിയാല്‍ (കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം) മാതൃകയില്‍ സ്വകാര്യപങ്കാളിത്തത്തിനാണു സാധ്യത. അങ്ങനെയാവുമ്പോള്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു 'മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്' (മിയാല്‍) നിലവില്‍വരും.


'മിയാല്‍' യാഥാര്‍ഥ്യമാകുന്നതോടെ വയനാട്, മലപ്പുറം ജില്ലക്കാര്‍ക്കുകൂടി യാത്രകള്‍ എളുപ്പമാവും. കരിപൂരിനു നഷ്ടപ്പെട്ട ഹജ്ജ് കൂടുതല്‍ സൗകര്യത്തോടെ മിയാലില്‍ ഒരുക്കാം. വലിയ കോഡ് 'ഇ' വിമാനങ്ങള്‍ക്ക് ഇവിടെനിന്നു പറന്നുയരാനും ഇറങ്ങാനും പ്രയാസമുണ്ടാവില്ല. വലിയ ഹാങ്ങറുകള്‍ പണിത് എം.ആര്‍.ഒ (മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍) സൗകര്യങ്ങള്‍ക്ക് ഒരു കച്ചവടമാര്‍ഗംകൂടി കണ്ടെത്താം.
ഫ്‌ളയിങ് ക്ലബ്ബുകള്‍ ഏര്‍പ്പെടുത്തി പൈലറ്റുമാര്‍ക്കു പരിശീലനം കൊടുക്കാം (അടുത്ത ഇരുപതുവര്‍ഷത്തില്‍ 6,37,000 വൈമാനികരെ ആവശ്യമുണ്ടാകുമെന്ന അയാട്ടയുടെ വാര്‍ത്ത അതിശയോക്തിയല്ല. വിമാനയാത്രകള്‍ ജനകീയമായ ഈ നൂറ്റാണ്ടില്‍ അതു യാഥാര്‍ഥ്യമാണ്.) സ്വകാര്യമേഖലയിലെ കച്ചവടസാധ്യതകൂടി മുന്നില്‍ കണ്ടുകൊണ്ടാവണം 'മിയാലിന്റെ' രൂപീകരണം.


കോഴിക്കോട്ടു പുതിയ വിമാനത്താവളത്തിനു സാധ്യത ഏറെയാണ്. ടൂറിസം വികസനത്തിനു വാതിലുകള്‍ തുറക്കപ്പെടും. കേരളത്തിന്റെ വടക്കന്‍ നഗരവും ഗ്രാമങ്ങളും ടൂറിസത്തിന് ഏറെ അനുയോജ്യമാണ്. ലോകത്തിലെ ഇതരരാജ്യങ്ങള്‍ ടൂറിസത്തിനു പ്രാധാന്യം കൊടുത്തതോടെ ആഗോള ടൂറിസ വ്യവസായം ഇന്ന് ഒന്നാംസ്ഥാനം കൈവരിച്ചിരിക്കുകയാണ്.


മലബാറിന്റെ പഴയകാലപ്രതാപം വീണ്ടെടുക്കണമെങ്കില്‍ അന്താരാഷ്ട്രനിലവാരമുള്ള വിമാനത്താവളങ്ങള്‍ അനിവാര്യമാണ്. എയര്‍കണക്ടിവിറ്റി ഇല്ലാത്തതുകാരണം മലബാറിലെ ഐ.ടി മേഖല വളരുന്നില്ല. ഇതിന്റെയൊക്കെ ഏകപരിഹാരം മലബാറിന് സ്വന്തമായ മറ്റൊരു വിമാനത്താവളം വിപുലമായ സൗകര്യങ്ങളോടെ ഉണ്ടാക്കുകയെന്നതു തന്നെയാണ്.


തിരുവമ്പാടി വിമാനത്താവളത്തിന് അനുയോജ്യമാവാതിരുന്നാലും പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉടലെടുത്താലും നമുക്കു മറ്റൊരു വിമാനത്താവളമുണ്ടായേ തീരൂ. കാരണം, കരിപ്പൂര്‍ അസ്തമയത്തിന്റെ അവസാനകിരണങ്ങള്‍ കാണുകയാണ്. അവിടെ വികസനത്തിനു പരിമിതികളേറെയാണ്. താല്‍ക്കാലിക കേടുപാടുകള്‍ തീര്‍ക്കാന്‍പോലും ഒരു ഹാങ്ങര്‍ കെട്ടിയുണ്ടാക്കാന്‍ സാധ്യമല്ല.


നാരോ ബോഡി വിമാനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന വിമാനത്താവളമായാല്‍ അവിടെ മറ്റ് അന്താരാഷ്ട്രവിമാനങ്ങള്‍ വരില്ല. അതുകൊണ്ടു മറ്റൊരു രണ്ടായിരം ഏക്കര്‍ ഭൂമി കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിക്കു പകരമായി കണ്ടെത്തണം. കൊയിലാണ്ടിക്കടുത്ത 'ചക്കിട്ടപാറ'യില്‍ നാലായിരത്തിധികം ഭൂമി തരിശ്ശായി കിടപ്പുണ്ട്. അതില്‍ രണ്ടായിരത്തി ഇരുനൂറു ഏക്കര്‍ ഭൂമി അടുത്തകാലത്തു സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തു കഴിഞ്ഞു. ഒരുപക്ഷേ സര്‍ക്കാര്‍ മറ്റു ആവശ്യങ്ങള്‍ക്കുവേണ്ടി കണ്ടെത്തിയതാവാം. എന്നാലും ഒരാലോചന വേണമെങ്കില്‍ ആവാം.


സ്വകാര്യവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലൂടെയാണു രാജ്യം കടന്നുപോവുന്നത്. സിയാല്‍ മോഡല്‍ വിമാനത്താവളങ്ങള്‍ ചില വ്യക്തികളില്‍ അവരുടെതായ മുതല്‍മുടക്കില്‍ പരിമിതപ്പെടുന്നു. സിയാലിന്റെ ലാഭവിഹിതം കഴിഞ്ഞവര്‍ഷം 39 ശതമാനമായത് വിജയത്തിന്റെ രഹസ്യമാണ്.


മലബാറില്‍ മറ്റൊരു രീതിയില്‍ ഈ വിമാനത്താവളം പടുത്തുയര്‍ത്താം. സ്വന്തമായി ഒരു സഹകരണ സൊസൈറ്റിക്കു രൂപം നല്‍കുക. സഹകരണമേഖലയില്‍ വരുന്ന ആദ്യത്തെ വിമാനത്താവളമായിരിക്കും ഒരുപക്ഷേ, കോഴിക്കോട് ജില്ലയില്‍ ഉദയംചെയ്യുന്നത്. അതിനായിരിക്കട്ടെ മലബാറുകാരുടെ ഇനിയുള്ള ശ്രമങ്ങള്‍. വരുംതലമുറയ്ക്കുവേണ്ടി ജീവിക്കുന്ന തലമുറക്കാര്‍ക്കു ചെയ്യാവുന്ന ഏറ്റവുംവലിയ സംഭാവനയായിരിക്കും ഈ പുതിയ എയര്‍പോര്‍ട്ടും സഹകരണമേഖലയിലെ പുത്തന്‍ ആശയവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  a month ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago