സഊദിയില്‍ ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍
റിയാദ്: സഊദിയില്‍ ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണത്തില്‍ വര്ധനയുണ്ടണ്ടായതായി കണക്കുകള്‍. രാജ്യത്തെ ചില മാധ്യമങ്ങള്‍ നടത്തിയ പഠനത്തിലാണ് ജോലി നഷ്ടപ്പെട്ട വിദേശികള്‍ അനുയോജ്യമായ ജോലി തേടി അലയുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടത്. രാജ്യത്ത് നിലവില്‍ അന്‍പത്തി മൂവായിരത്തിലധികം വിദേശികള്‍ ജോലി തേടി അലയുന്നുണ്ടെണ്ടന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2016ലെ തൊഴില്‍ രഹിത വിദേശികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലി നഷ്ടപ്പെടുന്നതില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
സഊദിയില്‍ നടപ്പിലാക്കി കൊണ്ടണ്ടിരിക്കുന്ന ശക്തമായ സ്വദേശവല്‍ക്കരണവും അനുബന്ധ നിയമങ്ങളുമാണ് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണം.
ഘട്ടം ഘട്ടമായുള്ള സ്വദേശിവല്‍ക്കരണംമൂലം വരും കാലങ്ങളില്‍ കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."