HOME
DETAILS

ടൂള്‍ ഡിസൈന്‍, മെക്കാട്രോണിക്‌സ്, എംബഡഡ് സിസ്റ്റംസ് കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  
backup
August 10 2016 | 18:08 PM

%e0%b4%9f%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%b0

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഹൈദരാബാദിലെ (ബാലനഗര്‍) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍ 2016 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ പിഴകൂടാതെ ഓഗസ്റ്റ് 13 വരെയും 500 രൂപ പിഴയോടെ 20 വരെയും സ്വീകരിക്കും.

ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസ് 400 രൂപയാണ്. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 200 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാഫീസ് ഇല്ല.
ഓഗസ്റ്റ് 22ന് ഹൈദരാബാദ് സെന്‍ട്രല്‍ ടൂള്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാവിലെ 11ന് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷാഫോമും വിശദവിവരങ്ങളും www.citdindia.org എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജൃശിരശുമഹ ഉശൃലരീേൃ, ഇകഠഉ, ഒ്യറലൃമയമറല്‍ മാറ്റാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് അപേക്ഷാഫീസിന് തുല്യമായ തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് ക്രോസ് ചെയ്ത് മറ്റു ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇനി പറയുന്ന വിലാസത്തില്‍ അയക്കണം. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍, ബാലനഗര്‍, ഹൈദരാബാദ്, 500 037.

സ്‌പോണ്‍സേഡ് വിഭാഗത്തില്‍പ്പെടുന്നവര്‍ അതിനുള്ള സ്‌പോണ്‍സര്‍ഷിപ് ലെറ്റര്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവകൂടി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

കോഴ്‌സുകള്‍:
പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ ടൂള്‍, ഡൈ ആന്‍ഡ് മോള്‍ഡ് ഡിസൈന്‍ (പി.ജി.ടി.ഡി):
മൂന്ന് സെമസ്റ്ററുകളായുള്ള കോഴ്‌സില്‍ ആകെ 60 സീറ്റുകളാണ്. പത്തു സീറ്റുകളില്‍ ഇന്‍ഡസ്ട്രി സ്‌പോണ്‍സേഡ് വിഭാഗക്കാര്‍ക്കാണ് പ്രവേശം.
യോഗ്യത:
മെക്കാനിക്കല്‍, പ്രൊഡക്ഷന്‍ ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ, ബി.ടെക് ബിരുദം അല്ലെങ്കില്‍ തത്തുല്യം.

ഉയര്‍ന്ന പ്രായപരിധി 45 വയസ്. സെമസ്റ്റര്‍ ഫീസ് 25,500 രൂപ. ഇന്‍ഡസ്ട്രി സ്‌പോണ്‍സേഡ് വിഭാഗക്കാര്‍ക്ക് സെമസ്റ്റര്‍ ഫീസ് 32,000 രൂപയാണ്.
പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ മെക്കാട്രോണിക്‌സ് (പി.ജി.എം):
മൂന്നു സെമസ്റ്ററുകളിലായുള്ള കോഴ്‌സില്‍ ആകെ 40 സീറ്റുകളാണുള്ളത്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍, പ്രൊഡക്ഷന്‍, എയ്‌റോനോട്ടിക്കല്‍, ഓട്ടോമൊബൈല്‍, മെക്കാട്രോണിക്‌സ് ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ, ബി.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 45 വയസ്. സെമസ്റ്റര്‍ ഫീസ് 25,500 രൂപ.

പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ് (പി.ജി.വി.ഇ.എസ്):
മൂന്ന് സെമസ്റ്ററുകളിലായുള്ള കോഴ്‌സിന് ആകെയുള്ളത് 40 സീറ്റുകള്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ, ബി.ടെക് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.സി ഇലക്ട്രോണിക്‌സുകാരെയും പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി 45 വയസ്. സെമസ്റ്റര്‍ ഫീസ് 25,500 രൂപ.
പോസ്റ്റ് ഡിപ്ലോമ ഇന്‍ ടൂള്‍ ഡിസൈന്‍ (പി.ഡി.ടി.പി):

രണ്ട് സെമസ്റ്ററുകളിലായുള്ള കോഴ്‌സിന് ആകെ 50 സീറ്റുകളുണ്ട്. ഇതില്‍ 23 സീറ്റുകള്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് വിഭാഗക്കാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.

ഡി.ടി.ഡി.എം, ഡി.പി.ഇഡി.എം.ഇ അല്ലങ്കില്‍ തത്തുല്യ അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 27 വയസ്.
1.4.1989നുമുമ്പ് ജനിച്ചവരാകരുത്. സെമസ്റ്റര്‍ ഫീസ് 20,000 രൂപ. ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്ക് 22,000 രൂപയാണ് സെമസ്റ്റര്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ www.citd-india.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago