ടെഫ വില്ലേജ് പദ്ധതി: വീടുകളുടെ ശിലാസ്ഥാപനം നടത്തി
പനമരം: കോഴിക്കോട്ടെ പ്രവാസി സംഘടനയായ ടെഫയുടെ നേതൃത്വത്തില്‍ പനമരം പഞ്ചായത്തിലെ നീരട്ടാടിയില്‍ നടപ്പാക്കുന്ന 'ടെഫ വില്ലേജ് പദ്ധതി'യില്‍ നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു. ടെഫക്കൊപ്പം ഡോ. കെ.പി ഹുസൈന് ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട്ടെ ഹെല്‍പ്പിങ് ഫാന്‍ഡ്സ്, കാസര്‍കോട്ടെ കിസ്വ, പേരാമ്പ്രയിലെ മുഹൈസ് ഫൗണ്ടേഷന്, ഇന്‍സൈറ്റ് പാറച്ചോല, ദുബൈയിലെ ഫാത്തിമ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സഹായവും ടെഫ വില്ലേജ് പദ്ധതിക്കുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പനമരം പഞ്ചായത്തിലെ 20 കുടുംബങ്ങള്‍ക്കാണ് സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കുന്നത്. ഒരു ഏക്കര്‍ ഭൂമി ഇതിനായി നീരട്ടാടിയില്‍ വാങ്ങി.
നാലു സെന്റ് ഭൂമിയും വീടുമാണ് ഒരു കുടുംബത്തിന് നല്‍കുക. അഞ്ചു ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുക. മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കും. വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ടെഫ വില്ലേജ് ചെയര്മാന് ആദം ഒ.ജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി.കെ അസ്മത്ത്, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്, ജയന്തി രാജന്, ജൂല്‍ന ഉസ്മാന്, ജസ്റ്റിന് ബേബി, എം.കെ നാസര്‍, കെ.ടി ഇസ്മായില്‍, കെ.എം നസീര്‍, പി.വി യൂനസ്, വി ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."