HOME
DETAILS
MAL
ഉയ്റു കെനിയാത്ത കെനിയന്‍ പ്രസിഡന്റായി തുടരും
backup
August 12 2017 | 23:08 PM
നെയ്റോബി: തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ തെരഞ്ഞെടുപ്പില്‍ ഉയ്റു കെനിയാത്തയെ പ്രസിഡന്റായ വീണ്ടു തെരഞ്ഞെടുത്തു. 54.27 ശതമാനം വോട്ടുകള്‍ നേടിയാണ് കെനിയാത്ത വിജയം നേടിയതെന്ന് തെരഞ്ഞടുപ്പ് കമ്മിഷന് വെള്ളിയാഴ്ച പ്രസ്താവിച്ചു. എതിര് സ്ഥാനാര്‍ഥിയായ റെയ്ല ഒഡിങ്ക 44.74 ശതമാനം വോട്ടാണ് നേടിയ്ത. അമ്പതു ശതമാനത്തിലേറെ വോട്ടുകള്‍ നേടിയതിനാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉണ്ടാവില്ല.
അവസാന ഫലപ്രഖ്യാപനത്തിനായി രണ്ടു ദിവസമായി കാത്തിരിക്കുകയാണെന്നും ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയം സാധ്യമാകുമെന്നും കെനിയാത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."