ജില്ലയില്‍ മൂന്നു വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാകും
കല്‍പ്പറ്റ: ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ മുഖം മിനുക്കുന്നു. ചെറുകാട്ടൂരിനെ കൂടാതെ രണ്ടു വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്ട്ടാവുകയാണ്. കല്‍പ്പറ്റ, കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ ഡിസംബര്‍ 29ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. മുട്ടില്‍ നോര്‍ത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫിസ്, മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഇ ഓഫിസ് നിര്‍മാണ പ്രവൃത്തികളും ജില്ലാ നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ആധുനിക സൗകര്യങ്ങളോടൊപ്പം പൊതുജന സൗഹാര്‍ദ്ദത്തോടു കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ രൂപകല്പന. കല്‍പ്പറ്റ വില്ലേജിന്റെ ഉദ്ഘാടനം ടൗണ്‍ഹാളിലും കുപ്പാടിയിലേത് വില്ലേജ് ഓഫിസ് പരിസരത്തുമാണ് നടക്കുക. കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് 40 ലക്ഷം രൂപയും കുപ്പാടി ഓഫിസിന് 36,89,350 രൂപയുമാണ് ചെലവഴിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിലുണ്ടായ സാങ്കേതിക തടസങ്ങള്‍ കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തടസം സൃഷ്ടിച്ചിരുന്നു. വാല്യുവേഷന് പ്രകാരമുള്ള തുക അധികമായതിനാല്‍ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ലേല നടപടികള്‍ തടസപ്പെടുകയും നിര്‍മാണം തുടങ്ങാന്‍ കഴിയാതെ വരികയും ചെയ്തു. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം നിര്‍മാണ ചുമതലയുളള നിര്‍മിതികേന്ദ്രം തന്നെ കെട്ടിടം പൊളിച്ചുനീക്കി. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവൃത്തി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."