നിര്‍ധന രോഗികള്‍ക്ക് ആശ്വാസ സ്പര്‍ശവുമായി സഊദി ഇസ്‌ലാമിക് സെന്റര്‍
കോഴിക്കോട്: കാന്‍സര്‍, കിഡ്‌നി രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധനരോഗികള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി സഊദി ഇസ്്‌ലാമിക് സെന്റര്‍ നാഷണല്‍ കമ്മിറ്റി രംഗത്ത്. സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമസ് തകേരള ഇസ്‌ലാമിക് സെന്റര്‍ കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ ആയിരം നിര്‍ധനരോഗികള്‍ക്കാണ് മാസം തോറും സഹായധനം നല്‍കുന്നത്. എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റിലീഫ് സെല്‍ മുഖേന നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
എസ്.കെ.ഐ.സി ജനറല്‍ ,സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ധനസഹായ പദ്ധതി അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അവതരിപ്പിച്ചു. നാസര്‍ഫൈസി കൂടത്തായി, ഉമര്‍ ഓമശ്ശേരി (എസ്.കെ.ഐ.സി ഈസ്‌റ്റേണ്‍ ട്രഷറര്‍), കെ.എന്‍.എസ് മൗലവി, അലി മൗലവി നാട്ടുകല്‍, ഇബ്രാഹീം ഓമശ്ശേരി(ദമാം), എന്‍.സി. മുഹമ്മദ് കണ്ണൂര്‍(റിയാദ്), അബൂബക്കര്‍ ബാഖവി പുല്ലാര, മുസ്തഫ ബാഖവി(റിയാദ്), ആരിഫ് വാഫി(ഉനൈസ്), ശറഫുദ്ദീന്‍ ചേളാരി, മുഹമ്മദലി മുസ്‌ലിയാരങ്ങാടി(ഹോത, ബനീതമീം), ഖാസിം അടിവാരം, റശീദ് ദാരിമി വയനാട്, റിയാസ് എസ്‌റ്റേറ്റ്മുക്ക്, സമദ് മൗലവി, അഷ്‌റഫ്(ബുറൈദ) അലി കെ വയനാട് എന്നിവര്‍ പ്രസംഗിച്ചു. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും റഫീഖ് അഹ്്മദ് തിരൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."