ജപ്പാന്‍ മിസൈല്‍പ്രതിരോധ സംവിധാനം സ്ഥാപിച്ചു
സംവിധാനം പടിഞ്ഞാറന്‍ മേഖലയിലെ ഹിരോഷിമ, കൊച്ചി, ഷിമാന്‍ എന്നിവിടങ്ങളില്‍
ടോക്കിയോ: ഗുവാം ദ്വീപിലെ യു.എസ് വ്യോമതാവളം ആക്രമിക്കുമെന്ന ഉത്തര കൊറിയയുടെ ഭീഷണിക്കു പിന്നാലെ ജപ്പാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചു. ഉത്തര കൊറിയയില്‍ നിന്ന് ഗുവാമിലേക്ക് മിസൈല്‍ വിക്ഷേപിച്ചാല്‍ തിരക്കേറിയ വിമാനപാതയായ ജപ്പാനു മുകളിലൂടെയാണ് പോകുക. വിക്ഷേപണം പരാജയപ്പെട്ടാലും മിസൈല്‍ പതിക്കുക ജപ്പാനു മുകളിലോ ജപ്പാന്‍ കടലിലോ ആകും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ജപ്പാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്.
ജപ്പാനിലെ ഒസാനില്‍ യു.എസിന് വ്യോമതാവളവുമുണ്ട്. ഇവിടെ ഉത്തര കൊറിയയെ ലക്ഷ്യംവച്ച് യു.എസ് പോര്‍വിമാനങ്ങള്‍ സജ്ജമായി. ഇവ കഴിഞ്ഞ ദിവസം സൈനികാഭ്യാസവും നടത്തി. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ മിസൈലിനെ വീഴ്ത്താനുള്ള ഒരുക്കത്തിലാണ് ജപ്പാന്‍. ഇതിനായി പാട്രിയറ്റ് അഡ്വാന്‍സ് കാപബിലിറ്റി-3 (പാക്-3) മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. പടിഞ്ഞാറന്‍ ജപ്പാനിലെ ഷിമാനിലും ഹിരോഷിമയിലും കൊച്ചിയിലുമാണ് മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയത്.
ഈ പ്രദേശത്തിനു മുകളിലൂടെയാണ് ഉത്തര കൊറിയന്‍ മിസൈല്‍ പോകുകയെന്ന് ജപ്പാനിലെ ഔദ്യോഗിക ടെലിവിഷന്‍ എന്‍.എച്ച്.കെയും കൊയ്‌ദോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. സമീപ പ്രദേശമായ എഹിമിലും മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും.ജപ്പാന്‍ കടല്‍ കടന്നെത്തുന്ന മിസൈല്‍ തകര്‍ക്കാനാണിത്. കൊച്ചിയിലേക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുമായി പോകുന്ന സൈനിക വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ടി.വി പുറത്തുവിട്ടു.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ഇന്നലെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ കഴിവിനു പരമാവധി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2009 ല്‍ ഉത്തര കൊറിയ ജപ്പാന്‍ വ്യോമാതിര്‍ത്തിയിലൂടെ മുന്നറിയിപ്പില്ലാതെ മിസൈല്‍ അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."