യു.എസ് സര്‍വകലാശാലയില്‍ വെള്ളക്കാരുടെ റാലി
വാഷിങ്ടണ്‍: വംശീയ വികാരം ഉയര്‍ത്തി ഒന്നിക്കണമെന്ന ആവശ്യവുമായി അമേരിക്കയില്‍ വെള്ളക്കാരുടെ റാലി. വെര്‍ജിനിയയിലെ ഷെര്‍ലോട്ടസ് വില്ലയിലെ യു.എസ് സര്‍വകലാശാലയിലേക്കാണ് ഇവരുടെ റാലി നടന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിലെ ജനറലായിരുന്ന റോബര്‍ട്ട് ഇ ലീയുടെ പ്രതിമ നീക്കാന്‍ കഴിഞ്ഞ മെയില്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരുന്നു. കോണ്‍ഫെഡറേറ്റ് ജനറലായിരുന്ന ഇദ്ദേഹത്തിന്റെ പ്രതിമ നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയാണ് റാലി നടത്തിയത്.
വെള്ളക്കാരുടെ വംശീയ പ്രധാന്യമുള്ള മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. ഏക ദേശീയതക്കായും അഭയാര്‍ഥികള്‍ക്കുമെതിരേയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. വെള്ളക്കാരുടെ ദേശീയതക്കായി വാദിക്കുന്ന ജാസണ്‍ കെസലറാണ് റാലിയുടെ സംഘാടകന്‍. ഷെര്‍ലോട്ടസ്‌വില്ല വെള്ളക്കാരെ വെറുക്കുന്ന നാടെന്ന് ഇദ്ദേഹം നേരത്തെ ആക്ഷേപിച്ചിരുന്നു. വെള്ളക്കാരുടെ ഒത്തുകൂടല്‍ അത്ഭുതമായിരുന്നുവെന്ന് അദ്ദേഹം റാലിക്ക് ശേഷം പറഞ്ഞു.
എന്നാല്‍ വംശീയ റാലിക്കെതിരേ യൂനിവേഴ്‌സിറ്റിയിലെ തോമസ് ജെഫേഴ്‌സണ്‍ പ്രതിമക്ക് സമീപം ഒരു വിഭാഗം പ്രതിഷേധക്കാര്‍ സംഘടിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. വെള്ളക്കാരുടെ ആധിപത്യത്തിനെതിരേ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. ഇരു വിഭാഗം പ്രതിഷേധക്കാരെയും പിരിച്ചുവിടാനായി പൊലിസ് രാസ പ്രയോഗം നടത്തി.
യൂനിവേഴ്‌സിറ്റിയില്‍ വംശീയമായി സംഘടിച്ചതിനെതിരേ നിരവധിപേര്‍ രംഗത്തുവന്നു. അസഹിഷ്ണുതയുടെയും വംശീയതുയുടെയും ഭീരുത്വമായ റാലിയാണ് വെള്ളക്കാരുടെ ദേശീയ വാദികള്‍ നടത്തിയതെന്ന് ഷെര്‍ലോട്ടസ് വില്ല മേയര്‍ മിക സിഗ്നര്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."