അക്ബറിനെ പോലെ കമ്യൂണിസ്റ്റുകളും ഇന്ത്യന്‍ സംസ്ക്കാരം നശിപ്പിക്കുന്നു- ബിപ്ലബ് ദേബ്
ഗുവാഹത്തി: അക്ബര്‍ ചക്രവര്‍ത്തിയെ പോലെ കമ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അതില്‍ നിന്ന് രക്ഷ നേടിയതിന്റെ പ്രകടമായ ഉദാഹരണമാണ് ത്രിപുരയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുര കമ്യൂണിസ്റ്റ് ആശയങ്ങളെ തിരസ്ക്കരിച്ചു. പകരം പുരാതന ഇന്ത്യന്‍ സംസ്ക്കാരത്തെ സ്വീകരിച്ചു. ബിപ്ലബ് പറഞ്ഞു.
'കമ്യൂണിസ്റ്റുകാര്‍ ചില കോമാളികളെ സൃഷ്ടിച്ചു. അവര്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു.ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനും അവരെ തെറ്റായ വഴിയിലേക്ക നയിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്'- ബിപ്ലബ് ചൂണ്ടിക്കാട്ടി. രാജ്യത്തെ കാവിവത്ക്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നില്ല. എന്നാല്‍ ലോകം മുഴുവന്‍ ചുവപ്പിക്കാനാണ് കമ്യൂണിസ്റ്റിന്റെ പരിശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."