അതിര്‍ത്തി ഗ്രാമങ്ങളില്‍ കരടിസാന്നിധ്യം
കരുളായി: ഒരു മാസത്തോളമായി കരുളായി, അമരമ്പലം പഞ്ചായത്തുകളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കരടിയുടെ സാന്നിധ്യം. പെട്ടികളിലുള്ള തേന്‍ തേടിയാണ് കരടിയെത്തുന്നത്. ഈ ഭാഗങ്ങളില്‍ നിരന്തരമുള്ള കരടിയുടെ സാന്നിധ്യം മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയാണ്.
തേന്‍ തേടി പ്രദേശത്തെത്തുന്ന കരടി വിവിധ റബര്‍ തോട്ടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള തേനീച്ചപ്പെട്ടി തകര്‍ത്തു തേന്‍ ഭക്ഷണമാക്കിയാണ് പ്രദേശത്തുനിന്നു പുലര്‍ച്ചയോടെ മടങ്ങുന്നത്. ഞായറാഴ്ച കരുളായി പഞ്ചായത്തിലെ തെക്കേമു@യെത്തിയ കരടി ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോസിന്റെ പറമ്പില്‍ സ്ഥാപിച്ച ഒന്‍പതോളം പെട്ടികള്‍ തകര്‍ത്തു തേന്‍ പലകയും ഈച്ചയുടെ മുട്ടയും ഭക്ഷിച്ചിട്ടു@്. പഞ്ചായത്തിലെ പനിച്ചോല, അരക്കംപൊയില്‍, മുല്ലപ്പള്ളി, ഡിസംബര്‍ കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരടിയുടെ സാന്നിധ്യമു@ാകുകയും ഈ മേഖലകളില്‍ നിരവധി തേന്‍പ്പെട്ടികള്‍ തകര്‍ത്തു തേന്‍ ഭക്ഷിക്കുകയും ചെയ്തിട്ടു@്. പന്നി, ആന, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം പ്രദേശത്തുണ്ട@ായിരുന്നെങ്കിലും കരടിയുടെ സാന്നിധ്യം ഇതാദ്യമാണ്. തെക്കേമു@യില്‍ ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ചര്‍ കെ.ജി ബാലന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."