കടകളുടെ പൂട്ടുപൊട്ടിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍
മഞ്ചേരി: ഷട്ടറിന്റെ പൂട്ടുപൊട്ടിച്ചു മോഷണം നടത്തുന്നയാള്‍ പിടിയില്‍. അരീക്കോട് കടുങ്ങല്ലൂര്‍ ഹാജിയാര്‍പടി പൂലാട്ടുവീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് എന്ന സൂപ്പര്‍ സിദ്ദീഖി (30) നെയാണ് പാണ്ടിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി മോട്ടോര്‍ സൈക്കിളില്‍ വന്ന് ഹോള്‍സെയില്‍ സ്റ്റേഷനറി കടകളുടെയും മലഞ്ചരക്ക് കടകളുടെയും പൂട്ടുപൊട്ടിച്ച് പണവും മറ്റും കവര്‍ച്ച നടത്തലാണ് പ്രതിയുടെ ശൈലി. ഈയടുത്ത് പാണ്ടിക്കാട് പൊലിസ് സ്റ്റേഷനു സമീപത്തെ ഹോള്‍സെയില്‍ സ്റ്റേഷനറി ഷോപ്പില്‍നിന്നു മുപ്പതിനായിരം രൂപ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. പാണ്ടിക്കാട് എസ്.ഐ ടി.പി ശിവദാസനും പ്രത്യക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് ഇഖ്ബാന്‍ സ്റ്റോര്‍, കാളികാവ്, പൂക്കോട്ടുര്‍ എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകള്‍, മഞ്ചേരി കസവ് കേന്ദ്ര, മഞ്ചേരി ഫര്‍സ ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നു മോഷണം നടത്തി ലക്ഷകണക്കിനു രൂപ കവര്‍ന്നതായി പ്രതി സമ്മതിച്ചതായി പൊലിസ് അറിയിച്ചു. 2012ല്‍ ഇത്തരത്തിലുള്ള കളവുകള്‍ നടത്തി പിടിയിലായിരുന്നതായും പിന്നിട് ജയിലില്‍നിന്നിറങ്ങി വിണ്ടും മോഷണത്തിലേക്കു തിരിയുകയുമായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."