HOME
DETAILS
MAL
വിമാനം വൈകിപ്പിച്ച സംഭവം: നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കും: കുഞ്ഞാലിക്കുട്ടി
backup
August 13 2017 | 00:08 AM
മലപ്പുറം: വിമാനം വൈകിയതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് മുടങ്ങിയ സംഭവത്തില്‍ നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി എം.പി. യാത്രക്കാരെ ദുരിതത്തിലാക്കിയ എയര്‍ ഇന്ത്യയുടെ നടപടിക്കെതിരേ വ്യോമയാന മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലും വിഷയം അവതരിപ്പിച്ചു.
എന്ത് നടപടിയെടുക്കുന്നുവെന്ന് കാത്തിരിക്കുകയാണെന്നും നടപടിയില്ലെങ്കില്‍ തീര്‍ച്ചയായും കോടതിയില്പോകേണ്ടിവരുമെന്നും മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എയര്‍ ഇന്ത്യ ചെയ്തത് വലിയ തെറ്റാണ്. ഞങ്ങളോട് മാത്രമല്ല, 270 യാത്രക്കാരോട് ചെയ്ത ക്രൂരതയാണിത്. മൂന്നര മണിക്കൂറോളമാണ് ഇതുമൂലം നഷ്ടമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."