HOME
DETAILS
MAL
മുടിക്കോട് ആക്രമണം: ഖത്തീബിനെ എസ്.എം.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
backup
August 13 2017 | 00:08 AM
കാറല്‍മണ്ണ: മുടിക്കോട് പള്ളിയില്‍ കാന്തപുരം വിഭാഗം വെട്ടിപ്പരുക്കേല്‍പ്പിച്ച മഹല്ല് ഖത്തീബ് ബഷീര്‍ ദാരിമിയെ സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി നേതാക്കളായ ഹംസ ബിന്‍ ജമാല്‍ റംലി, ബഷീര്‍ കല്ലേപ്പാടം, സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് എന്നിവര്‍ സന്ദര്‍ശിച്ചു. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകരം ബഷീര്‍ ദാരിമിയുടെ വീട്ടില്‍ നേരിട്ടെത്തിയ സംഘം ധനസഹായവും കൈമാറി. തുടര്‍ കാര്യങ്ങളില്‍ സുന്നി മഹല്ല് ഫെഡറേഷന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
പള്ളിയില്‍ കയറി അക്രമം നടത്തിയതിനെ അപലപിക്കുകയും, കുറ്റക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാരും, ആഭ്യന്തര വകുപ്പും തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."