'സൈക്കോണ്‍' സൈബര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 24 ന് കോഴിക്കോട്
കോഴിക്കോട:് എസ്.കെ.എസ്.എസ്.എഫിന്റെ ഉപവിഭാഗമായ സൈബര്‍ വിങ് സംസ്ഥാന സമിതി സെപ്റ്റംബര്‍ 24 ന് കോഴിക്കോട് 'സൈക്കോണ്‍' സൈബര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തു നിന്നുമായി 20 ജില്ലകളില്‍ നിന്നുള്ള സൈബര്‍ രംഗത്തെ പ്രവര്‍ത്തകര്‍ സൈക്കോണില്‍ പങ്കെടുക്കും.ഇതിന്റെ ഭാഗമായി ഈ മാസം ജില്ലാ തലങ്ങളില്‍ പ്രീ സൈക്കോണുകള് സംഘടിപ്പിക്കും.
കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു. പരിപാടിയുടെ വിജയത്തിനായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. സ്റ്റേറ്റ് കോഡിനേറ്ററായി അബ്ദുല്‍ ബാസിത് അസ്അദിയേയും പബ്ലിസിറ്റി കണ്‍വീനറായി ഇര്‍ഷാദ് കള്ളിക്കാടിനേയും തെരഞ്ഞെടുത്തു. ജില്ലാ കോഡിനേറ്റര്‍മാര്‍: കരീം മൂടാടി (കോഴിക്കോട് ), ബശീര്‍ ചേറൂര് (മലപ്പുറം), അമീന് കൊരട്ടിക്കര (തൃശൂര്‍), ഇസ്സുദീന് കല്പാനാ ( കൊല്ലം), മുഹമ്മദ് ഉമര്‍ (എറണാകുളം), സഫ്വാന് ബണ്ടോള (ദക്ഷിണ കന്നട), നൗശാദ് മലെര്‍ (കുടക്), റിയാസ് ഫൈസി (വയനാട്),സലാം (കണ്ണൂര്‍), പി.എച്ച് അസ്ഹരി ആദൂര്‍ (കാസര്‍കോട്) , മുനാസില്‍(ചിക്മംഗളൂരു), മുജീബ് റഹ്മാന്(നീലഗിരി),അഹ്മദ് ശാരിക്ക് (ആലപ്പുഴ),സ്വാലിഹ് ഒറ്റപ്പാലം(പാലക്കാട്), ലിയാസ് പി.എ (കോട്ടയം),തൗഫീഖ് കൊച്ചുപറമ്പ്(പത്തനംതിട്ട), ബാദുഷ ജാഫര്‍ ( ഇടുക്കി ) , ജലീല്‍ അമ്പലക്കണ്ടി(തിരുവനന്തപുരം), അസ്ലം ഫൈസി (ബംഗളൂരു).
യോഗത്തില്‍ റിയാസ് ഫൈസി പാപ്ലശ്ശേരി അധ്യക്ഷനായി. കരീം മൂടാടി, ഹസീബ് പുറക്കാട്, ബാസിത് അസ്അദി ചുണ്ടേല്‍ , സ്വഫ്വാന് മംഗലാപുരം, അമീന് കൊട്ടിക്കര, ബശീര്‍ ചെറൂര്, നൗശാദ് മലെര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."