ഇതര സംസ്ഥാനതൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം: പ്രതിയെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല
കഴക്കൂട്ടം: കഠിനംകുളം പഞ്ചായത്ത് ഓഫിസിനടുത്തെ വാടക വീട്ടില്‍ ഇതര സംസ്ഥാനതൊഴിലാളി വിപിന്‍കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.
ഞായറാഴ്ച രാത്രി ഒന്‍പതോടെ ഒറീസകാരായ വിപിനും ബെലിയായും തമ്മിലുണ്ടായ വാക്കേറ്റത്തിലാണ് വിപിന്‍ കുമാര്‍ മഹാപത്ര (38) കുത്തേറ്റ് മരിച്ചത്.
സംഭവത്തിന് ശേഷം ബെലിയ നായിക് നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലിസ് കരുതുന്നത്. എട്ടുപേരടങ്ങുന്ന സംഘമാണ് ഒരുവീട്ടില്‍ താമസം ഓരോ ദിവസം ഓരോ തൊഴിലാളികള്‍ക്കാണ് ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ചുമതല.
സംഭവദിവസം പാചകം ചെയ്യാന്‍ വൈകിയെന്നാരോപിച്ച് വിപിന്‍ ,ബെലിയായുമായി വാക്കുതര്‍ക്കമുണ്ടായി. വാക്കു തര്‍ക്കത്തിനിടയില്‍ വിപിന്‍ ബെലിയയുടെ ചെകിട്ടത്ത് അടിച്ചു.
തുടര്‍ന്നാണ് സവാള മുറിച്ച് കൊണ്ടിരുന്ന പ്രതി കത്തി കൊണ്ട് വിപിന്റെ വയറ്റിലും നെഞ്ചിലുമായി നാല് കുത്ത് കുത്തിയെന്ന് പൊലിസ് പറഞ്ഞു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിലാണ് മരണകാരണമെന്ന് പൊലിസ് പറഞ്ഞു.സമീപത്തെ ഫ്‌ളാറ്റുകളിലെ നിര്‍മാണ തൊഴിലാളികളാണിവര്‍. ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ സംഭവം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി.
വിപിന്റെ അടുത്ത ബന്ധു തൊട്ടടുത്ത സ്ഥലത്ത് താമസമുണ്ടായിരുന്നു. അയാളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം ഇന്നലെ മെഡിക്കല്‍കോളജില്‍ ഇന്‍ക്വസ്റ്റ് നടത്തി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃദദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .
മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ 50000 ത്തോളം രൂപയാകും ഇതിന് നിവര്‍ത്തിയില്ലാത്തതിനാല്‍ രണ്ടുദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം ശാന്തികവാടത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനം. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
എന്നാല്‍ സംഭവം നടന്ന ഉടന്‍ തന്നെ പ്രതി ഒളിവില്‍ പോയി. റെയില്‍വേ സ്റ്റേഷനിലും പരിസരത്തുള്ള മറ്റു ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളിലും പൊലിസ് രാത്രിതന്നെ പരിശോധന നടത്തിയെങ്കിലും പ്രതി കിട്ടിയില്ല .
റോഡ് മാര്‍ഗ്ഗം രക്ഷപ്പെട്ടതാവാമെന്നാണ് പൊലിസ് പറയുന്നത് പ്രതിയെ പിടികൂടാന്‍ ഉടന്‍ പിടികൂടാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി കഴക്കൂട്ടം ഇന്‍സ്‌പെക്ടര്‍ എസ് വൈ സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."