HOME
DETAILS
MAL
ദുരിതാശ്വാസനിധിയിലേക്ക് രണ്ടു കോടി രൂപ
backup
December 25 2018 | 05:12 AM
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ എന്‍.എം.ഡി.സി ലിമിറ്റഡ് രണ്ടു കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി.
കമ്പനി സി.എം.ഡി. മലയാളി കൂടിയായ എന്‍. ബൈജേന്ദ്രകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസില്‍ തുക കൈമാറി. കമ്പനി തൊഴിലാളികളുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധി വിഹിതവും ചേര്‍ത്താണ് രണ്ടു കോടി സമാഹരിച്ചത്.
പ്രളയത്തെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച കൊല്ലം മണ്റോത്തുരുത്തിലേയും എറണാകുളം ഏലൂരിലേയും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ പുനര്‍നിര്‍മിക്കുവാന്‍ കമ്പനി എട്ടര കോടി രൂപ നല്‍കുമെന്നും ബൈജേന്ദ്രകുമാര്‍ വ്യക്തമാക്കി.
കമ്പനി മാനേജര്‍ എ.കെ പഥി, ഡി.ജി.എം ജയപ്രകാശ്, കേരള ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."