നവജാതശിശുക്കളുടെ മരണം തടയാന്‍ നടപടിയില്ല: കൊടിക്കുന്നില്‍ സുരേഷ് എം.പി
കൊല്ലം: അട്ടപ്പാടിയില്‍ നവജാതശിശുക്കളുടെ മരണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയോ, വേണ്ട മുന്‍കരുതല്‍ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. 30ല്‍ പരം നവജാത ശിശുക്കള്‍ അട്ടപ്പാടിയില്‍ മരണമടഞ്ഞിട്ടും ആരോഗ്യമന്ത്രി ആ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാതെ വനിതാ മതില് നിര്‍മിക്കാനുള്ള തീവ്ര പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.ദലിതരോടും ആദിവാസികളോടും യാതൊരു പ്രതിബന്ധതയുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട പരിരക്ഷ നല്കാന് വനിതാ മതിലിന് വേണ്ടി വിനിയോഗിക്കുന്ന 50 കോടി രൂപ ചെലവാക്കിയാല്‍ സര്‍ക്കാരിന്റെ നവോത്ഥാന മതിലിന് പ്രസക്തി ഉണ്ടായിരുന്നുവെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."