ദേശീയ പണിമുടക്ക്: ജില്ലയില്‍ വാഹന പ്രചാരണ ജാഥ നടത്തും
കൊല്ലം: ജനുവരി 8,9 തിയതികളില്‍ നടക്കുന്ന ഐക്യ ട്രേഡ് യൂനിയനുകളുടെ ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം 26,27,28 തിയതികളില്‍ ജില്ലയില്‍ വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
26ന് വൈകിട്ട് അഞ്ചിന് കാവനാട് ജങ്ഷനില്‍ യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ അസീസ് ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ ചവറ കെ.എം.എം.എല്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ജാഥ പുനലൂരില്‍ സമാപിക്കും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 28ന് ചടയമംഗലത്ത് നിന്ന് തുടങ്ങി കൊല്ലം ചിന്നക്കടയില്‍ സമാപിക്കും.
എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരമെന്നും പണിമുടക്കില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, ടൂറിസ്റ്റ്, എയര്‍പോര്‍ട്ട്, അത്യാവശ്യ സര്‍വിസുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ജയമോഹന്‍ പറഞ്ഞു.
പ്രചാരണജാഥയില്‍ കഞ്ഞിരവിള അജയകുമാര്‍(ഐ.എന്‍.ടി.യു.സി), ജി ബാബു(എ.ഐ.ടി.യു.സി), കുരീപ്പുഴ മോഹനന്‍(യു.ടി.യു.സി), ജാഥാ അംഗങ്ങളായി എസ്. രാധാകൃഷ്ണന്‍(എ.ഐ.ടി.യു.സി), സി.ജെ സുരേഷ് ശര്‍മ(ടി.യു.സി.ഐ), അജിത് കുരീപ്പുഴ(ടി.യു.സി.സി),കണ്ണനല്ലൂര്‍ ബന്‍സിലി(എച്ച്.എം.എസ്), ചക്കാലയില്‍ നാസര്‍(എസ്.ടി.യു), കുരീപ്പുഴ ഷാനവാസ്(കെ.ടി.യു.സി-എം), എസ്. വിജയന്‍പിള്ള(ഐ.എന്‍.ടി.യു.സി), എഴുകോണ്‍ സത്യന്‍(കെ.ടി.യു.സി-ജെ), അബ്ദുല്‍ സലാം അല്‍ഹന(എന്‍.എല്‍.യു), പേരൂര്‍ ശശിധരന്‍(ജെ.ടി.യു.സി) എന്നാവരാണ് വൈസ് ക്യാപ്റ്റന്‍മാര്‍.
വര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ടി.സി വിജയന്‍, കാഞ്ഞിരവിള അജയകുമാര്‍, ജി. ബാബു,എസ്.രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."