HOME
DETAILS

സബ് ട്രഷറി കെട്ടിട നിര്‍മാണത്തിന് സാങ്കേതികാനുമതി; ശാപമോക്ഷമായേക്കും

  
backup
December 25 2018 | 06:12 AM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

ശാസ്താംകോട്ട: ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ശാസ്താംകോട്ട സബ്ബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിന്നുള്ള വഴി തുറക്കുന്നു. 18 ചേര്‍ന്ന പ്രോജക്ട് ടെക്‌നിക്കല്‍ കമ്മിറ്റി ട്രഷറി നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കി തീരുമാനിച്ചു.
2008- 09 കാലത്തെ ബജറ്റിലാണ് ശാസ്താംകോട്ട സബ്ബ് ട്രഷറിക്ക് 70ലക്ഷം രൂപ അനുവദിച്ചത്. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് അതേ സ്ഥാനത്താണ് പുതിയ കെട്ടിടം പണിയേണ്ടിയിരുന്നത്. ഇതിലെ സാങ്കേതികത്വം മൂലം കെട്ടിടം പണി നീണ്ടുപോവുകയായിരുന്നു.
ഇതിനെതിരേ പെന്‍ഷന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നിരന്തര പ്രക്ഷോഭം നടന്നു വരികയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രഷറി പ്രവര്‍ത്തനം ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് രണ്ട് കോടി ഇരുപത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും കെട്ടിടം പണി തുടങ്ങാത്തതിനെതിരേ കെ.എസ്.എസ്.പി.എ മൈനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ജോണ്‍ മത്തായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇന്‍കെല്‍ ഏറ്റെടുത്ത് കെട്ടിടനിര്‍മ്മാണം വേഗത്തിലാക്കണമെന്ന് കെ.എസ്.എസ്.പി.എ കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago