ഭരണഘടനാ സാക്ഷരത: ജില്ലാതല സംഗമം
കൊല്ലം: മത നിരപേക്ഷതയുടെ അടിത്തറ ഓരോ പൗരനും ആര്‍ജിക്കുന്ന ഭരണഘടനാ സാക്ഷരതയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ജവഹര്‍ ബാലഭവനില്‍ സാക്ഷരതാ മിഷനും കേരള നിയമസഭയും ചേര്‍ന്ന് സംഘടിപ്പിച്ച ഭരണഘടനാ സാക്ഷരത ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മത നിരപേക്ഷതയും ലിംഗ സമത്വവും പോലെയുള്ള പുരോഗമന ആശയങ്ങളെ നശിപ്പിക്കാനുള്ള പരിശ്രമങ്ങളെ ചെറുക്കാന്‍ ഭരണഘടനാ സാക്ഷരത ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മജീഷ്യന്‍ ടി. സദാശിവന്‍ ജാലവിദ്യയില്‍ തീര്‍ത്ത കണ്ണാടിയില്‍ ഭരണഘടനയുടെ ആമുഖം പ്രതിഫലിപ്പിച്ച് കൊണ്ടാണ് മന്ത്രി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അഡ്വ. കെ.പി സജിനാഥ് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്മാരായ ശ്രീലേഖാ വേണുഗോപാല്‍, വി. ജയപ്രകാശ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.കെ പ്രദീപ്കുമാര്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ ഡി. ശാന്ത, ആര്‍. അജിത്ത്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."