HOME
DETAILS
MAL
ഹൈവേ റോഡിലേക്ക് കയറി നില്ക്കുന്ന പൊന്തക്കാട് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശല്യമാവുന്നു
backup
December 25 2018 | 06:12 AM
ചേറ്റുവ: ചേറ്റുവ എന്‍.എച്ച് 17 ഒരുമനയൂര്‍ ചേറ്റുവ പാലത്തില്‍ നിന്നും ഇറങ്ങി റോഡിലേക്ക് കയറി നില്കുന്ന വളര്‍ന്ന് പന്തലിച്ച പൊന്തക്കാട് വാഹനയാത്രക്കാര്‍ക്ക് ശല്യമാവുന്നു.റോഡില്‍ സ്ഥാപിച്ചിട്ടുള്ള ദിശാബോര്‍ഡ് കാട്കയറി മൂടിയിട്ടും ബന്ധപ്പെട്ട എന്‍.എച്ച് ഉദ്യോഗസ്ഥന്മാര് വെട്ടിമാറ്റാന്‍ മുന്‍കൈ എടുക്കാത്തത് കാരണം റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് സൈഡില്‍ ഒതുങ്ങി നില്ക്കാന് പറ്റാത്ത അവസ്ഥയാണ്.
കൂടാതെ റോഡിന്റെ വശങ്ങളില് നില്ക്കുന്ന മരങ്ങള്‍ റോഡ് സൈഡില്‍ തന്നെ മുറിച്ചിട്ടത് മാസങ്ങള്‍ പിന്നിട്ടിട്ടും എടുത്ത് മാറ്റാത്തത് മൂലം റോഡ് സൈഡില്‍ കിടന്ന് നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."