വനിതാ മതില്‍: ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ബഹളവും ഇറങ്ങിപോക്കും
വാടാനപ്പള്ളി: തളിക്കുളം ഗ്രാമ പഞ്ചായത്ത് വനിതാമതില്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ബഹളവും ഇറങ്ങിപോക്കും. തളിക്കുളം ഗ്രാമ പഞ്ചായത്തില്‍ വനിതാമതില്‍ സംഘടക സമിതി യോഗത്തില്‍ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും മാറി നിന്നു. വനിതാമതില്‍ സൗഹൃദ കേരളത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും ഇത് മനസിലാക്കി തളികുളത്തുകാരെ വര്‍ഗീയമായി ഭിന്നിപ്പ് ഉണ്ടാക്കുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പറഞ്ഞു.
ഗവണ്‍മെന്റിന്റെ പരിപാടി അല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടും എങ്ങനെയാണ് പഞ്ചായത്ത് ഇത്തരത്തില്‍ യോഗം വിളിക്കുന്നതെന്ന് അംഗങ്ങള്‍ ചോദിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് കേരളം കണ്ടിട്ടില്ലാത്ത വലിയൊരു ദുരന്തത്തെ കേരള ജനത ഒന്നിച്ചു നേരിട്ടത് മറക്കരുതെന്നും ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിലകൊള്ളേണ്ട സമയത്താണ് മതപരമായി ജനങ്ങളെ വിഭജിക്കാന്‍ നോക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ കൈകൊണ്ട അതേ മാതൃകയിലാണ് ഗ്രാമ പഞ്ചായത്തും മത ന്യുനപക്ഷങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തി ഇന്ന് യോഗം വിളിച്ചത്.
ഇതിനെതിരേ ശക്തമായ വിയോജിപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചെങ്കിലും അവരെയൊന്നും യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ ഇല്ലെന്നാണ് യോഗത്തില്‍ അധ്യക്ഷനായ വൈസ് പ്രസിഡന്റ് പറഞ്ഞത്. ഇതില്‍ ക്ഷുപിതരായ പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് വനിതാസംഘടന നേതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും ബഹളം വെച്ചു. കൃത്യമായ മറുപടി പറയാന്‍ യോഗത്തിന് നേതൃത്വം നല്‍കിയ ആരും തന്നെ തയാറായില്ല. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി പഞ്ചായത്ത് മെംബര്‍മാരായ പി.ഐ ഷൗക്കത്തലി, സുമന ജോഷി, പി.എസ്. സുല്‍ഫിക്കര്‍, തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശകുന്തള, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ മുഹമ്മദ് ഹാഷിം, കുടുംബശ്രീ ചെയര്‍പെയ്‌സന്‍ അജന്ത ശിവരാമന്‍ എന്നിവര്‍ യോഗം ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."