HOME
DETAILS

റിമാന്‍ഡ് പ്രതി ഉമര്‍ ഖത്താബിന്റെ മരണം ദുരൂഹത ആരോപിച്ച് കര്‍മസമിതി സബ്ജയിലിലേക്ക് പ്രകടനം നടത്തി

  
backup
December 25 2018 | 06:12 AM

%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%96%e0%b4%a4

ചാവക്കാട്: റിമാന്‍ഡ് പ്രതി ഒരുമനയൂര്‍ ഉമര്‍ ഖത്താബിന്റെ (29) മരണത്തില്‍ ദുരൂഹത ആരോപിച്ച് കര്‍മസമിതി സബ്ജയിലിലേക്ക്് പ്രകടനം നടത്തി.
ഉമര്‍ ഖത്താബിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്നും കര്‍മ സമിതി ആവശ്യപ്പെട്ടു. സംഭവം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമാണ് തൊട്ടടുത്തുള്ള ചാവക്കാട് പൊലിസില്‍ വിവരം ലഭിച്ചത്.  ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്ന ജയില്‍ ജീവനക്കാരുടെ മൊഴിയും മരിച്ചതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന ഡോക്ടറുടെ മൊഴിയും തമ്മിലെ പൊരുത്തക്കേട് അന്വേഷിക്കണമെന്നും ഇന്നലെ രാവിലെ സബ്ജയിലിനു മുന്നില്‍ പ്രതിഷേധ പ്രകടനമായെത്തി ഉപരോധം നടത്തിയ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഉമര്‍ ഖത്താബിനെ ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചതും തൊട്ടടുത്തുള്ള ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെയുള്ള ചാവക്കാട് പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ വൈകിയതും സംഭവത്തെക്കുറിച്ചുള്ള അധികൃകരുടെ വിശദീകരണത്തിലെ പൊരുത്തക്കേടുകളും ദുരൂഹത ഉയര്‍ത്തുന്നതായി കര്‍മ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഉമറിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജി.ഗോപകുമാര്‍ പ്രവര്‍ത്തകരോട് ഉറപ്പു നല്‍കിയതോടെയാണ് ജയിലിന് മുന്നിലെ ഉപരോധം അവസാനിപ്പിച്ചത്.
കര്‍മ സമിതി പ്രവര്‍ത്തകരായ കെ.ജെ ചാക്കോ, പി.എം. താഹിര്‍, വി.പി സുബൈര്‍, പി.പി മൊയ്‌നുദ്ദീന്‍, വി.എം ഹംസക്കുട്ടി, ഹംസ കാട്ടത്തറ, എ. സലീം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
അതേസമയം ഞായറാഴ്ച്ച രാത്രി മരിച്ച ഉമര്‍ ഖത്താബിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ശീതികരണ സംവിധാനമില്ലാത്തതിനാല്‍ കുന്നംകുളം സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ ഗവ. മെഡിക്കല്‍ കോളജിലേക്കും മാറ്റി. മൃതദേഹം കുന്നംകുളം മജിസ്‌ട്രേറ്റ് സരിതാ രവീന്ദ്രന്റെ സാന്നിധ്യത്തില്‍ തൃശൂര്‍ ആര്‍.ഡി.ഒ ചുമതലയുള്ള ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഡോ.റെനില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസറ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  9 days ago
No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago